Connect with us

ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂർത്തങ്ങൾ! പ്രേമിന്റെ ആ ഒരൊറ്റ കാര്യമാണ് ഇഷ്ടം തോന്നിയത്- സ്വാസിക

Actress

ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂർത്തങ്ങൾ! പ്രേമിന്റെ ആ ഒരൊറ്റ കാര്യമാണ് ഇഷ്ടം തോന്നിയത്- സ്വാസിക

ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂർത്തങ്ങൾ! പ്രേമിന്റെ ആ ഒരൊറ്റ കാര്യമാണ് ഇഷ്ടം തോന്നിയത്- സ്വാസിക

ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുകയാണ് നടി സ്വാസിക. വിവാഹിതയാകാൻ പോകുന്ന കാര്യം അടുത്തിടെയാണ് സ്വാസിക അറിയിച്ചത്. നടനും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയുടെ വരൻ. ഇപ്പോഴിതാ പ്രേം ജേക്കബിനെ പ്രൊപ്പോസ് ചെയ്തത് താനാണെന്നു തുറന്നു പറയുകയാണ് നടി സ്വാസിക. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്. ‘‘ഞങ്ങൾ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയിസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ മനസ്സിലൊക്കെ സങ്കൽപ്പിച്ച തരത്തിലുള്ള മാൻലി വോയ്സ് ആണ്. ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയിൽ ഞാൻ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട്, ‘എന്താ’ എന്നു ചോദിച്ചു.

പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാൻ എനിക്കൊരു മടി. ഷെഡ്യൂൾ കഴിഞ്ഞ് തിരിച്ചുവരാൻ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്സ് ഫോർ കമിങ് ഫോർ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങൾ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂർത്തങ്ങൾ. മോണിട്ടറിൽ നോക്കുമ്പോൾ ആരും അറിയാതെ കൈകൾ ചേർത്തുപിടിക്കുക. എനിക്കൊരുപാട് ഇഷ്ടമാണ് കുഞ്ചുവിനെ.’ അതേസമയം സ്വാസിക വളരെ എക്‌സ്‌പ്രസീവ് ആണെന്നാണ് പ്രേം പറയുന്നത്.

‘‘വളരെ എക്‌സ്‌പ്രസീവ് ആണ് സ്വാസിക. സ്നേഹിക്കുന്ന കാര്യത്തിൽ ആണെങ്കിലും സന്തോഷമായാലും സങ്കടമായാലുമെല്ലാം. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദിഎന്നും ,പ്രേം പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാർഥ പേര്. ജനുവരി 26 ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

Continue Reading
You may also like...

More in Actress

Trending