Connect with us

റെക്കോർഡ് കലക്‌ഷനുമായി ‘ടർബോ’യുടെ തേരോട്ടം! ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി.

Malayalam

റെക്കോർഡ് കലക്‌ഷനുമായി ‘ടർബോ’യുടെ തേരോട്ടം! ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി.

റെക്കോർഡ് കലക്‌ഷനുമായി ‘ടർബോ’യുടെ തേരോട്ടം! ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി.

കേരളത്തിൽ റെക്കോർഡ് കലക്‌ഷനുമായി ‘ടർബോ’യുടെ തേരോട്ടം. ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി. 2024ല്‍ ആദ്യദിനം ഏറ്റവുമധികം കലക്‌ഷന്‍ നേടുന്ന മലയാള ചിത്രമായി ഇതോടെ ടർബോ മാറി. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ‘ടർബോ’ തിരുത്തി കുറിച്ചത്. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്‌ഷൻ കോമഡി രംഗങ്ങൾ കൊണ്ടും ടർബോ തിയറ്ററുകളിൽ തീ പടർത്തുകയാണ്. തിയറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്. ഇതാണ് കലക്‌ഷൻ ഉയരാൻ കാരണമായത്. എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തിയറ്ററുകളിലായി ചാർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻപതിലധികം ലേറ്റ് നൈറ്റ് ഷോകളും ചാർട്ട് ചെയ്തു. പ്രി ബുക്കിങിലൂടെയും ചിത്രം രണ്ട് കോടിക്കടുത്ത് നേടിയിരുന്നു. 2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

More in Malayalam

Trending