റിമി ടോമിയെ പരിചയപ്പെട്ട് ഗായകൻ വിധുപ്രതാപ്
By
Published on
അടുത്ത സുഹൃത്തുക്കളിലൊരാളായ റിമി ടോമിയെ കണ്ടുമുട്ടിയ വിശേഷം പങ്കുവച്ച് ഗായകൻ വിധു പ്രതാപ്. കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രത്തിൽ എയര്‍പോര്‍ട്ടില്‍ വെച്ച് റിമി ടോമിയെ പരിചയപ്പെട്ടുവെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടിപൊളി ഗാനങ്ങളുമായി വേദിയെ പ്രകമ്പനം കൊള്ളിക്കാറുള്ള ഗായകരാണ് ഇരുവരും.
ഇരുവരും ചേര്‍ന്ന് ആലപിച്ച ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയും സ്റ്റേജ് പരിപാടികളുമൊക്കെയായി ആകെ സജീവമാണ് വിധു പ്രതാപ്. അവതാരകയും നര്‍ത്തകിയുമായ ദീപ്തി പ്രസാദിനെയാണ് വിധു പ്രതാപ് ജീവിതസഖിയാക്കിയത്. ആലാപനത്തിന് പുറമെ അഭിനയത്തിലും വിധു പരീക്ഷണം നടത്തിയിരുന്നു ശ്രീകുമാരന്‍ തമ്ബിയുടെ പരമ്ബരയായ പാട്ടുകളുടെ പാട്ടില്‍ നായകനായെത്തിയത് വിധുവായിരുന്നു.
rimitomy and vidhuprathap
Continue Reading
You may also like...
Related Topics: