Connect with us

റിപ്പോർട്ടിൽ കേസില്ല!! ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായി, അതിജീവിത സുപ്രീംകോടതിയിലേക്ക്…

Malayalam

റിപ്പോർട്ടിൽ കേസില്ല!! ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായി, അതിജീവിത സുപ്രീംകോടതിയിലേക്ക്…

റിപ്പോർട്ടിൽ കേസില്ല!! ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായി, അതിജീവിത സുപ്രീംകോടതിയിലേക്ക്…

നടിയെ ആക്രമിച്ച കേസിൽ നിർണായകമായ ഒരു നീക്കമാണ് നടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കേസിലെ എട്ടാംപ്രതി ദിലീപിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടി തന്നെയാണ്. ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ എറണാകുളം ജില്ലാ സെക്ഷൻ കോടതിയുടെ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടി ഇല്ലെന്ന് ആരോപിച്ച് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും ആരോപണം ഉണ്ട്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറികാർഡിന്റെ ഹാഷ് വാല്യൂമാറിയതിലാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടി എടുക്കാൻ ഉത്തരവിട്ടിരുന്നത്. ജനുവരി ഏഴിനകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു.

പ്രിൻസിപൽ ജഡ്ജും വിചാരണക്കോടതി ജഡ്ജുമായ ഹണി എം വർഗീസിനായിരുന്നു അന്വേഷണ ചുമതല. ആവിശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി ഇരുപത് ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിന് മേൽ കോടതി ഒരു തുടർ നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസിലെ പരാതിക്കാരിയായ തനിക്ക് അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ വിശദശാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല. തുടര്നടപടിയുടെ എന്തെന്ന് പോലും അറിയിച്ചിട്ടില്ല. അന്വേഷണഘട്ടത്തിൽ രണ്ടുവട്ടം തെളിവ് കൈമാറാൻ അപേക്ഷ നൽകിയിട്ടും പ്രിൻസിപ്പലെ ജഡ്ജ് അത് പരിഗണിക്കാനും തയ്യാറായില്ല. തന്നെ ഇരുട്ടിൽ നിർത്തിയാണ് തന്റെ ജീവന് ഭീഷണിയാകുന്ന ഒരു സംഭവത്തിൽ അന്വേഷണം നടത്തിയത്. ഈ സാഹചര്യത്തിൽ കേസിന്റെ തുടർനടപടി എന്താണെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാൻ കോടതി ഇടപെടണമെന്നും എന്നുമാണ് ആവിശ്യം. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ആണ് ഉള്ളത്. എന്നാൽ ഇത് കോടതിയിൽ വെച്ച് ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിൽ എട്ട് ഫയലുകളാണ് ഉള്ളത്. 2018 ജനുവരി ഒന്‍പത് രാത്രി 9.58 നാണ് കാർഡ് ആദ്യമായി തുറന്നത്. അന്ന് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുമായി കാർഡ് ബന്ധിപ്പിച്ചു. ഈ സമയം രണ്ട് ഫയലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി തുറക്കുന്നത് അതേ വർഷം ഡിസംബര്‍ 13-ന് രാത്രി 10.58 നാണ്. 2021 ജൂലായ് 19-ന് പകല്‍ 12.19 നും 12.54 നുമാണ് മൂന്നാമതായി കാർഡ് തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുലൈ 19 ന് പ്രതിയുടെ അഭിഭാഷകന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ഒരു വിവോ ഫോണിൽ ഇട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിലുണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ.

സാധാരണയായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ മെമ്മറി കാര്‍ഡ് ഇട്ടാല്‍ ഇതിലേക്ക് ഒരു ഫോണ്‍ ഡയറക്ടറികൂടി റൈറ്റ് ചെയ്യും. നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ ഇത്തരമൊരു ഫോണ്‍ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോണ്‍ ഡയറക്ടറിയാണ് പരിശോധനയില്‍ കണ്ടെത്തിയത്. അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് തിരിച്ചറിഞ്ഞത്. മെമ്മറി കാര്‍ഡില്‍ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോള്‍ഡറില്‍ വിവോ ഫോണ്‍ വിവരങ്ങള്‍, ജിയോ നെറ്റുവര്‍ക്ക് ആപ്ലിക്കേഷന്‍, വാട്‌സ് ആപ്, ടെലഗ്രാം അടക്കമുള്ളവയുണ്ട്. വിവോ ഫോണ്‍ ഉപയോഗിച്ച് താന്‍ ദൃശ്യം കണ്ടിട്ടില്ലെന്ന് മജിസ്‌ടേറ്റും വ്യക്തമാക്കിയതോടെ കോടതിയുടെ പക്കലിരുന്ന മെമ്മറി കാര്‍ഡ് ഉപയോഗിച്ചതില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നത് കോടതിയോടുപോലും വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.

More in Malayalam

Trending