രാഷ്ട്രീയം മാത്രമല്ല ഉണ്ണിത്താന് സിനിമയും നന്നായി വഴങ്ങും
By
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് നിന്ന് മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ രാജ്‌മോഹൻ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേക്ക്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിലാണ് ഉണ്ണിത്താന്‍ പ്രധാന റോളില്‍ എത്തുന്നത്. മുഖ തിരക്കഥകൃത്തുക്കളായ ബോബി–സഞ്ജയ് ടീമിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്കുശേഷം കാസര്‍കോടിന്റെ എം.പി വെള്ളിത്തിരയിലേയ്ക്ക് വരുന്നത്.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തന്നെ നിയുക്ത എംപി എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തട്ടെയെന്ന നിലപാടിലാണ് ഉണ്ണിത്താന്‍. മ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നാണ് സൂചന.
രാഷ്ട്രീയത്തിനൊപ്പം സിനിമയിലും സജീവമാണ് രാജ്‌മോഹൻ ഉണ്ണിത്താന്‍. ഇതിനോടകം 20 സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന ദി ടൈഗറാണ് ആദ്യ ചിത്രം. മമ്മൂട്ടി ചിത്രമായ ബല്‍റാം വെര്‍സസ് താരാദാസ്, ബ്ലാക്ക് ഡാലിയ, കാഞ്ചീപുരത്തെ കല്ല്യാണം, കന്യാകുമാരി എക്‌സ്പ്രസ് ,2011ല്‍ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്നിവയായിരുന്നു പ്രധാനചിത്രങ്ങള്‍.
rajmohan unnithan in mammootty movie