Connect with us

രാത്രി പത്ത് മണിക്ക് വിവാഹ മുഹൂർത്തം! വസ്ത്രത്തിൽ പൂക്കൾ മുതൽ കോടികളുടെ സ്വർണവും രത്നവും. അനന്ത് അംബാനിയുടെ വിവാഹവിശേഷങ്ങൾ ഇങ്ങനെ…

general

രാത്രി പത്ത് മണിക്ക് വിവാഹ മുഹൂർത്തം! വസ്ത്രത്തിൽ പൂക്കൾ മുതൽ കോടികളുടെ സ്വർണവും രത്നവും. അനന്ത് അംബാനിയുടെ വിവാഹവിശേഷങ്ങൾ ഇങ്ങനെ…

രാത്രി പത്ത് മണിക്ക് വിവാഹ മുഹൂർത്തം! വസ്ത്രത്തിൽ പൂക്കൾ മുതൽ കോടികളുടെ സ്വർണവും രത്നവും. അനന്ത് അംബാനിയുടെ വിവാഹവിശേഷങ്ങൾ ഇങ്ങനെ…

മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്നാണ്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം. രാഷ്ട്രീയ-സിനിമ-വ്യവസായ-കായികം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തോട് അനുബന്ധിച്ച് അതിഥികൾക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹാഘോഷം നാളെയും മറ്റെന്നാളും തുടരും. വിവാഹത്തോട് അനുബന്ധിച്ച് ബികെസിയുടെ റോഡുകളിൽ ഇന്ന് ഒരു മണി മുതൽ നാല് ദിവസത്തേക്ക് ​ഗതാ​ഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. അതിഥികൾക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം. നാളെ നടക്കുന്ന വിരുന്നിലേക്ക് കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. മറ്റന്നാൾ മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും. 15ന് റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. വ്യവസായി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക. രാധിക ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സമൂഹമാധ്യമത്തിൽ ചർച്ചയാവാറുണ്ട്. ഹൽദി ചടങ്ങിന് വേണ്ടി രാധിക ധരിച്ച ദുപ്പട്ടയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഫാഷൻ ഡിസൈനർ ആയ അനാമിക ഖന്ന രൂപകൽപന ചെയ്ത വൈബ്രന്റ് യെല്ലോ എംബ്രോയ്ഡറി ലെഹങ്ക കണ്ട എല്ലാവരും അക്ഷരാർഥത്തിൽ അമ്പരന്നു എന്നുവേണം പറയാൻ. 90 മഞ്ഞ മല്ലികയും, ആയിരക്കണക്കിന് മുല്ല മൊട്ടുകളും ചേർത്താണ് ഈ ദുപ്പട്ട തയാറാക്കിയിരിക്കുന്നത്. ഒപ്പം ധരിച്ച ആഭരണങ്ങളും യഥാർഥ മുല്ലമൊട്ടുകൾ കൊണ്ട് നിർമിച്ചതാണ്. വളരെ വെറൈറ്റിയായ ഈ വസ്ത്രവും സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

More in general

Trending