Connect with us

രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ! ഇതൊക്കെ തന്തയുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ- അപ്സര

Malayalam

രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ! ഇതൊക്കെ തന്തയുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ- അപ്സര

രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ! ഇതൊക്കെ തന്തയുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ- അപ്സര

സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ താരമാണ് അപ്സര. സാന്ത്വനത്തിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടറസ്സ് ഇൻ നെഗറ്റീവ് റോൾ അവാർഡും അപ്‌സരയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അപ്സര പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത് .

വിവാഹ ബന്ധം സംബന്ധിച്ച ചോദ്യത്തിനാണ് താരം ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. അപ്സര തന്റെ പേരിനൊപ്പം രത്നാകരൻ എന്നാണ് സോഷ്യൽ മീഡിയയിൽ ചേർത്തിരിക്കുന്നത്. ഇതായിരുന്നു ചിലരെക്കൊണ്ട് വിവാഹ ബന്ധം വേർപെടുത്തിയോ എന്ന ചോദ്യത്തിന് വരെ ഇടയാക്കിയത്. ‘

അപ്സരയുടെ കുറിപ്പ് ഇങ്ങനെ…

ചിലർ ഇങ്ങനെയാണ് , എത്ര വേണ്ടാന്ന് വെച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല , കിട്ടിയാലേ പഠിക്കു . ഇന്നലെയാണ് എനിക്ക് ഈ വർഷത്തെ കലാഭാവൻമണി ഫൌണ്ടേഷൻ അവാർഡ് കിട്ടിയ വിവരം അറിഞ്ഞത് . അറിഞ്ഞപ്പോൾ തന്നെ എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടീൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റണിത്. എന്റെ പേര് അപ്സര എന്നാണ്, അച്ഛന്റെ പേര് രത്നാകരൻ. അതുകൊണ്ട് തന്നെ പേര് അപ്സര രത്‌നകാരൻ എന്നാക്കിയതും. അതിൽ ആർക്കാണ് പ്രശ്നം? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസംകൂടി കഴിഞ്ഞാൽ രണ്ടു വർഷം ആവുകയാണ്.

വിവാഹം കഴിഞ്ഞതോടെ അച്ഛന്റെസ്ഥാനം ഭർത്താവിന് കൈമാറണം എന്ന് നിർബധമുണ്ടോ? എന്റെ ഭർത്താവ് പോലും അത് അവശ്യ പെട്ടിട്ടില്ല ഇതുവരെ. പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? ഇപ്പോൾ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. അതിനിടയിൽ ഞങ്ങൾ ഇതുവരെ ഡിവോഴ്സ് ആകുന്നതിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. എന്റെ പേരിന്റെകൂടെ അച്ഛന്റെ പെരുമാറ്റി ഭർത്താവിന്റെ പേരിടുന്നതിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേൽ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്. ഹാ ഇതൊക്കെ തന്തയുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ…

More in Malayalam

Trending