Malayalam
രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ട് ‘മലൈകോട്ടൈ വാലിബന്’!! സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം
രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ട് ‘മലൈകോട്ടൈ വാലിബന്’!! സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം
വന്‍ ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈകോട്ടൈ വാലിബന്’ സമ്മിശ്ര പ്രതികരണങ്ങള്‍. എല്‍ജെപിയുടെ മാജിക് ആണ്, മികച്ച സിനിമ എന്നിങ്ങനെയുള്ള നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമ വളരെ ലാഗ് ആണ്, തിയേറ്ററില്‍ ഉറങ്ങാം എന്നിങ്ങനെയുള്ള പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. നേരത്തെ തന്നെ മലൈകോട്ടൈ വാലിബന്‍ രണ്ട് ഭാഗങ്ങളായാണ് എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ‘റംബാന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ലിജോയുമായി കൈ കോര്‍ക്കും എന്നായിരുന്നു വാര്‍ത്ത.വാലിബന്റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോര്‍ക്കുക എന്നത് ഉറപ്പിക്കുന്നതാണ് പുറത്തു വരുന്ന പ്രതികരണങ്ങള്‍. ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
