Connect with us

യന്തിരൻ 2.0 പുലിമുരുകന്റെ കേരളത്തിലെ റെക്കോർഡുകൾ തകർക്കും എന്ന് ടോമിച്ചൻ മുളകുപാടം !!

Malayalam Breaking News

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യ്ക്ക് മികച്ച വരവേൽപ്പാണ് സിനിമാ പ്രേമികൾ നൽകുന്നത്. ഇന്ത്യയൊട്ടാകെ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റെക്കോര്ഡുകളെല്ലാം ഭേദിച്ചൻ ചിത്രം മുന്നോട്ട് കുതിക്കുന്നത്. ഇതിനിടെ ചിത്രം കേരളത്തിലെ പുലിമുരുകന്റെ റെക്കോർഡുകൾ തകർത്തേക്കാം എന്ന് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് വിതരണാവകാശം കരസ്ഥമാക്കിയ ടോമിച്ചൻ മുളകുപാടം.

ചിത്രത്തിന് റെക്കോർഡ് സ്‌ക്രീനുകളാണ് കേരളത്തിൽ ലഭിച്ചത്. 458 സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിയത്. ഒരു മലയാള ചിത്രത്തിന് നൂറോ ഇരുനൂറോ സ്ക്രീൻ കിട്ടാൻ ബുദ്ധിമുട്ടുള്ളപ്പോൾ അന്യഭാഷാ ചിത്രത്തിന് ഇങ്ങനെ ഒരു വരവേൽപ്പ് ലഭിച്ചത് പല മുറുമുറുപ്പിനും ഇടയാക്കിയിരുന്നു. എന്തായാലും കേരളത്തിലെ പ്രേക്ഷകർക്കും റോബോയെ നന്നയി ബോധിച്ചു കഴിഞ്ഞു. ഹോളിവുഡ്ഡ് നിലവാരത്തിലുള്ള വി.എഫ്.എക്‌സും, 3D അനുഭവവുമൊക്കെ നൽകിയ ചിത്രത്തിന് നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്.

ഇതൊക്കെയാകാം ടോമിച്ചൻ മുളകുപാടത്തിന് അങ്ങനെയൊരു സംശയം വരാനാ തന്നെ കാരണം. കേരള ബോക്‌സോഫീസിൽ നിന്ന് മാത്രം നൂറു കോടി രൂപയുടെ മുകളിൽ ബിസിനസ് സ്വന്തമാക്കിയ പുലിമുരുകൻ വെല്ലാൻ രജനിക്ക് കഴിയുമോ എന്ന് കണ്ടറിയാം.

2.0 will beat box-office records of pulimurukan in Kerala

More in Malayalam Breaking News

Trending