മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് ലഭിക്കാതിരുന്ന സ്വീകാര്യത ‘ഒരു വടക്കൻ വീരഗാഥ’യ്ക്ക് ലഭിക്കും; ദേവൻ
പ്രേക്ഷകർക്കേരെ സുപരിചിതനാണ് നടൻ ദേവൻ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് ലഭിക്കാതിരുന്ന സ്വീകാര്യത ‘ഒരു വടക്കൻ വീരഗാഥ’യ്ക്ക് ലഭിക്കുമെന്നാണ് നടൻ പറയുന്നത്.
മോഹൻലാലിന്റെ ചില പടങ്ങൾ വന്നല്ലോ. അതിനൊന്നും അത്രയും സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ഈ പടത്തിന് സ്വീകാര്യത കിട്ടും. ആളുകൾക്ക് ഒരു താൽപര്യമുണ്ടാവും, അതിന്റെ ഒരു ഗ്ലാമർ, കളർഫുള്ളായ സംഗതി ഉണ്ട്.
ഒരുപാട് ആളുകൾ വടക്കൻ വീരഗാഥ തിയറ്ററിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ട്. പഴയ തലമുറയിലെ പലരും ആ സിനിമ തിയറ്ററിൽ നിന്ന് കണ്ടിട്ടുമുണ്ട്.
പക്ഷേ പുതിയ തലമുറക്ക് ഇതൊരു അവസരമാണ്, ഭാഗ്യമാണ്. സിനിമയെ സീരിയസായി കാണുന്നവർക്ക് ഒരു പാഠപുസ്തകമായി കാണാവുന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ. പുതിയ തലമുറയിലെ സംവിധായകർ വന്ന് ഈ പടം കാണും.
ഗവേഷണത്തിന് താൽപര്യമുള്ള ആളുകൾ വില്ലനായ ചന്തുവിനെ എങ്ങനെ നായകനാക്കി എന്ന് അറിയാൻ വരും. തിരക്കഥാകൃത്തുകൾക്ക് വരാം. അവർക്ക് പഠിക്കാം. അതുകൊണ്ട് തന്നെ ഈ സിനിമക്ക് വലിയ പ്രതീക്ഷകളുണ്ട് എന്നാണ് ദേവൻ പറഞ്ഞത്.
