Connect with us

മൊഴി കൊടുത്ത സ്ത്രീകൾ ജീവൻ പണയം വെച്ചാണ് മൊഴി നൽകിയത്.. അമ്മയുടെ പ്രതികരണം ക്രൂരത നിറഞ്ഞ പരിഹാസം- ദീദി ദാമോദരൻ

Uncategorized

മൊഴി കൊടുത്ത സ്ത്രീകൾ ജീവൻ പണയം വെച്ചാണ് മൊഴി നൽകിയത്.. അമ്മയുടെ പ്രതികരണം ക്രൂരത നിറഞ്ഞ പരിഹാസം- ദീദി ദാമോദരൻ

മൊഴി കൊടുത്ത സ്ത്രീകൾ ജീവൻ പണയം വെച്ചാണ് മൊഴി നൽകിയത്.. അമ്മയുടെ പ്രതികരണം ക്രൂരത നിറഞ്ഞ പരിഹാസം- ദീദി ദാമോദരൻ

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ആ റിപ്പോർട്ടിനെ കുറിച്ച് അമ്മയുടെ പ്രതികരണം ഉണ്ടായത്. എന്നാൽ ആ ക്രൂരത നിറഞ്ഞ പരിഹാസമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയാണ് സിനിമാ പ്രവർത്തകയും തിരകഥാകൃത്തുമായ ദീദി ദാമോദരൻ. അമ്മയുടേത് ഒന്നുമറിയാത്ത വിധത്തിലുള്ള പ്രതികരണമാണ്. സിദ്ദിഖ് സംസാരിച്ചത് ലാഘവത്തോടെയാണ്. ജോമോൾ ചരിത്രം കൂടി മനസിലാക്കണം. ഒപ്പമുള്ളവരുടെ അവസ്ഥ കൂടെ മനസിലാക്കണമെന്നും ദീദി ദാമോദരൻ പറഞ്ഞു.

നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സർക്കാർ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ സർക്കാരിനെ ആശ്രയിക്കലാണ് ഒപ്ഷനായുള്ളത്. ഒരു വ്യക്തിയെയല്ല, ഇച്ഛാശക്തിയുള്ള വ്യക്തിയാണ് സർക്കാരിൻ്റെ തലപ്പത്ത് ഇരിക്കുന്നതെങ്കിൽ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടും വെട്ട് നടന്നെങ്കിൽ നിർഭാഗ്യകരമാണ്. സത്യമാണ് എങ്കിൽ വളരെ നിർഭാഗ്യകരമാണ്. കലാകാരൻമാർ ഇതു വരെ മിണ്ടാതിരുന്നുവെന്നും. മൊഴി കൊടുത്ത സ്ത്രീകൾ ജീവൻ പണയം വെച്ചാണ് മൊഴി നൽകിയത്. വലിയ വലിയ ആളുകൾ ഉദ്ഘാടനങ്ങൾക്കുൾപ്പെടെ വരാറുണ്ട്. എല്ലാ വിഷയത്തിലും ഇവർ സംസാരിക്കാറുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കേണ്ടതില്ല എന്നാണോ നിങ്ങൾ കരുതുന്നത്. മാധ്യമങ്ങൾ അവരോട് ഈ വിഷയത്തിൽ പ്രതികരണം ചോദിക്കണമെന്നും ദീദി ദാമോദരൻ പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending