മേക്കപ്പ് പോലും വേണ്ട! എന്ത് സുന്ദരിയാണ്… മക്കൾക്ക് പോലും ഇത്രയും സൗന്ദര്യം ഇല്ലല്ലോ എന്ന് ആരാധകർ…
നിങ്ങളുടെ പ്രായത്തിൽ എന്നെക്കാണാൻ അത്രയൊന്നും ഭംഗിയുണ്ടായിരുന്നില്ല’ മേക്കപ്പ് പോലും സജീവമല്ലാതിരുന്ന നാളുകളിൽ തനി നാടൻ സുന്ദരിമാരായ അമ്മമാരുടെ സുന്ദര മുഖങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ. ഇതാ അത്തരത്തിൽ സുന്ദരിയായ അമ്മ. ഇങ്ങനെ പരിഭവം പറയുന്ന അമ്മമാരുടെ കൂട്ടത്തിലെ ഈ അമ്മ പറയുന്നത് അതുപോലെ വിഴുങ്ങാൻ ആരാധകർ തയാറല്ല. അമ്മയോളം സൗന്ദര്യം മക്കൾക്ക് കിട്ടാതെ പോയോ എന്ന് ചോദ്യം വന്നു നിറയുകയാണ്. മേക്കപ്പും സൗന്ദര്യ വർധക ചികിത്സയും ഒന്നും ഫാഷനല്ലാത്ത കാലത്തെ ആ അമ്മയും അവരുടെ മക്കളുമാണിത് അമ്മയുടെ ഈ രണ്ടു സുന്ദരിപ്പെൺകുഞ്ഞുങ്ങൾ ഇന്ന് അമ്മമാരാണ്. മൂന്നു വർഷം കൊണ്ട് നാല് കൊച്ചുമക്കളുടെ അമ്മൂമ്മയാണ് ആ അമ്മ ഇന്ന്. രണ്ടുപേർക്കും രണ്ടു മക്കൾ വീതമുണ്ട് . പേളി മാണി, റേച്ചൽ മാണി സഹോദരിമാരുടെ അമ്മ മോളി മാണിയാണ് ആദ്യ ചിത്രത്തിൽക്കണ്ട അമ്മ. ഇന്ന് നില, നിതാര, റെയ്ൻ, കയ് ബേബിമാരുടെ അമ്മൂമ്മയാണ് സുന്ദരിയായ മോളി മാണി. അമ്മ അന്നും ഇന്നും സുന്ദരി എന്നും കമന്റുകളുണ്ട്.
പേളിയുടെ വീഡിയോ പോസ്റ്റുകളിലൂടെ അമ്മ മോളിയെ പ്രേക്ഷകർക്ക് പരിചയമുണ്ട്. മക്കൾ രണ്ടുപേരെയും ചുറുചുറുക്കും ആത്മവിശ്വാസവും ഉള്ളവരാക്കി വളർത്തി വലുതാക്കിയ ക്രെഡിറ്റ് അവരുടെ അമ്മയ്ക്ക് കൂടി സ്വന്തമാണ്പേളിയുടെ മക്കളായ നില, നിതാര ശ്രീനിഷുമാരുടെ ഫാൻ പേജിൽ നിന്നുമാണ് മോളി മാണിയുടെ ഈ പഴയകാല ചിത്രം പുറത്തുവന്നത്. അമ്മ എന്ത് സുന്ദരി എന്ന് പറഞ്ഞ് എത്രപേർ കണ്ണുവച്ചു എന്ന് മാത്രം ആലോചിക്കേണ്ട കാര്യമേയുള്ളൂ ഇനി. കേരളത്തിലെ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറാണ് പേളിയുടെ പിതാവ് മാണി പോൾ. ഒരുവേള അച്ഛന്റെയൊപ്പം പേളിയും സ്റ്റേജ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പേളിയുടെ അച്ഛൻ മാണി പോളും അമ്മ മോളിയും പേളിയുടെ മകൾ നിലാ ശ്രീനിഷിനൊപ്പം.