Uncategorized
മെഗാസ്റ്റാർ ലാലേട്ടന്റെ ആരോഗ്യനില ഇങ്ങനെ.. ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്!
മെഗാസ്റ്റാർ ലാലേട്ടന്റെ ആരോഗ്യനില ഇങ്ങനെ.. ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്!
ലാലേട്ടൻ ആശുപത്രിയിൽ ആയതിന് പിന്നാലെ നടന്റെ ആരോഗ്യനിലയെ കുറിച്ച് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ,. ശ്വാസ തടസ്സം, കടുത്ത പനി, പേശിവേദന എന്നിവയെ തുടർന്ന് 64കാരനായ മോഹൻലാലിനെ അടുത്തിടെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താരത്തിൻ്റെ ആരോഗ്യനില ക്രമാനുഗതമായി മെച്ചപ്പെട്ടുവരികയാണെന്നാണ് റിപ്പോർട്ട്. ആരാധകരും സിനിമാലോകം ഒന്നടങ്കടവും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് വിവരം. സിനിമതാരങ്ങളടക്കം ലാലേട്ടനെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നുണ്ട്. മോളിവുഡ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണവും തൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി അടുത്തിടെയാണ് മോഹൻലാൽ ഗുജറാത്തിൽ നിന്ന് തിരിച്ചെത്തിയത്. കൊച്ചിയിൽ തിരിച്ചെത്തിയ താരത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് അദ്ദേഹം മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. അമൃത ആശുപത്രി അധികൃതർ തന്നെയാണ് മോഹൻലാൽ ചികിത്സ തേടിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.