മൂന്നു കുഞ്ഞുങ്ങൾക്കൊപ്പം കാവ്യാ മാധവൻ… പുതിയ വിശേഷവുമായി താരം; ചിത്രങ്ങൾ വൈറൽ
മലയാളികളുടെ ഇഷ്ട താരമാണ് നടി കാവ്യാമാധവൻ. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നുമൊക്കെ മാറിനിൽക്കുകയാണ് കാവ്യ. കുറച്ച് നാളുകൾക്ക് മുൻപാണ് കാവ്യ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങുന്നത് . വല്ലപ്പോഴും ചിത്രങ്ങളും പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ പങ്കുവെച്ച് ചിത്രമാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. മകൾ മഹാലക്ഷ്മി ഉൾപ്പെടുന്ന കുട്ടിപ്പട്ടാളത്തോടൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്. കുട്ടികളുടെ ഒപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ട് ‘എന്റെ ലോകം’ എന്നാണ് കാവ്യ ക്യാപ്‌ഷനിൽ കുറിച്ചത്. കുട്ടികളിൽ മാമാട്ടി ഒഴികെയുള്ളവർ കാവ്യയുടെ സഹോദരന്റെ കുഞ്ഞുങ്ങളാണെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടുപിടിത്തം.
അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ കാവ്യാ മാധവനും മകളും കാവ്യയുടെ ചേട്ടന്റെ ഒപ്പം ഓസ്ട്രേലിയയിലാണ് എന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്റെ കൂടെ അഭിമുഖത്തിൽ പങ്കെടുക്കാൻ കാവ്യക്ക് സാധിച്ചില്ല എന്നായിരുന്നു ദിലീപിന്റെ വിശദീകരണം. ചിത്രങ്ങളിൽ നിന്നും കാവ്യയും മകളും ഏതോ വിദേശ രാജ്യത്താണ് എന്നാണ് സൂചന. രണ്ടു ചിത്രങ്ങളാണ് കാവ്യ പോസ്റ്റ് ചെയ്തത്. മകൾക്ക് സ്കൂളിൽ വേനലവധി തുടങ്ങാനുള്ള സമയമായി വരികയുമാണ്. മാമാട്ടി അൽപ്പം വലുതായ ശേഷം കാവ്യയുടെ ഒപ്പം യാത്ര പോകാൻ മറ്റാരും വേണ്ട എന്ന അവസ്ഥയാണ്. അമ്മയും മകളും കൂടി യാത്ര പോകാനൊരുങ്ങിയ ചിതങ്ങളും ദൃശ്യങ്ങളും മുൻപും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
മകളുടെ പഠനവുമായി ബന്ധപ്പെട്ട് കാവ്യ കേരളം വിട്ടുകഴിഞ്ഞു. ചെന്നൈയിലാണ് കാവ്യയുടെ മകൾ മഹാലക്ഷ്മിയുടെ പഠനം. എന്നിരുന്നാലും, പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ എല്ലാം കാവ്യ ദിലീപിന്റെ ഒപ്പം പങ്കെടുക്കാറുണ്ട്. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ ഉന്നതപഠനവും ചെന്നൈയിൽ തന്നെയായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഹൗസ് സർജൻസി ചെയ്യുന്ന വിവരമാണ് ദിലീപ് ഏറ്റവും അടുത്തായി പുറത്തുവിട്ടത്. മക്കളിൽ ഇളയ ആൾ അഭിനയ മേഖലയോട് ചായ്‌വ് പ്രകടിപ്പിച്ചു തുടങ്ങി എന്നും ദിലീപ് പറയുന്നു.
2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ദിലീപിന്റെ നായികയായി അഭിനയിച്ച പിന്നെയും എന്ന സിനിമയാണ് കാവ്യയുടെ അവസാന സിനിമ. ഇതിന് ശേഷം വിവാഹിതയായ നടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. നിലവില്‍ മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിയെ വളര്‍ത്തുന്നതിന്റെ തിരക്കിലാണ് നടി.