Malayalam
മുഗൾ മാളിൽ ഡി സിനിമയുടെ പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ!! കൊടുങ്ങല്ലൂരിലേക്ക് പുതിയ വ്യവസായവുമായി ദിലീപ്….
മുഗൾ മാളിൽ ഡി സിനിമയുടെ പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ!! കൊടുങ്ങല്ലൂരിലേക്ക് പുതിയ വ്യവസായവുമായി ദിലീപ്….
നടൻ ദിലീപിന്റെ ഡി സിനിമ ഇനി കൊടുങ്ങല്ലൂരിലും. നഗരത്തിലെ മുഗൾ മാളിൽ ഡി സിനിമയുടെ പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ തുറന്നു. മൂന്ന് സ്‌ക്രീനുകളിൽ കൊടുങ്ങല്ലൂരുകാർക്ക് പുതിയ ദൃശ്യവിരുന്ന് ഒരുക്കുന്നതാകും തിയറ്റർ. സംവിധായകൻ കമൽ ഉൾപ്പെടെയുളളവർ പങ്കെടുത്ത ചടങ്ങിലായിരുന്നു നിലവിളക്ക് കൊളുത്തി തിയറ്റർ ഉദ്ഘാടനം ചെയ്തത്. മുൻസിപ്പൽ ചെയർപേഴ്‌സൺ ഗീത ടികെ, മുഗൾ മാൾ ഉടമകളായ മുഹമ്മദ് അലി, സിദ്ദിഖ് മുഹമ്മദ് അലി, ഡി സിനിമാ മാനേജർ വിനോയ് തുടങ്ങിയവർ പങ്കെടുത്തു. ഒരു തിയറ്റർ ആ നാടിന്റെ പ്രശസ്തിയും പുരോഗതിയെയും വിളിച്ച് അറിയിക്കുന്നതാണെന്ന് ദിലീപ് പറഞ്ഞു. കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് എത്തിയ ശേഷം ഒരുപാട് കാലം താൻ കൊടുങ്ങല്ലൂരിൽ താമസിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. പക്ഷെ ഇങ്ങനൊരു വ്യവസായവുമായി കൊടുങ്ങല്ലൂരിലേക്ക് എത്തുമെന്ന് അന്ന് കരുതിയില്ലെന്നും ദിലീപ് കൂട്ടിച്ചേർത്തു.
അതേസമയം മഞ്ജുവാര്യയറുമായുള്ള വിവാഹമോചത്തിന് ശേഷം കാവ്യയെ വിവാഹം ചെയ്തു സന്തോഷകരമായ വിവാഹ ജീവിതം തുടങ്ങിയ ദിലീപിന്റെ തലയിലേക്ക് ഇടിത്തതീപോലെയാണ് നടിയെ ആക്രമിച്ച കേസ് കേസ് എത്തിയത് . ആ സംഭവം നടന്ന വർഷങ്ങൾ ആയിട്ടും ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ അന്വേഷണം നടക്കുനതെ ഉള്ളു. പല വിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീണ്ടു നീണ്ടു പോകുമ്പോൾ നടന്റെയും കുടുംബത്തിന്റെയും മേൽ ഒരു ഒഴിയാബാധയായി ഈ കേസ് കിടക്കുകയാണ്. 3 മാസത്തോളമാണ് ദിലീപ് അന്ന് ജയിലിൽ കിടന്നത്. അന്ന അനുഭവിച്ച വേദന കാവ്യക്കും മകൾ മീനാക്ഷിയ്ക്കും മാത്രമേ അറിയുള്ളു. സിനിമയും സ്വപ്നങ്ങളും എല്ലാം മറന്ന് ഭർത്താവിന്റെ ജയിൽ മോചനത്തിനായി 24 മണിക്കൂറും പൂജാമുറിയും ക്ഷേത്രങ്ങളുമായി വഴിപാടുകളും നേര്ച്ചകളുമായി നടന്ന കാവ്യ ഇപ്പ്പോഴും അതെ അവസ്ഥയിലാണ് ഉള്ളത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ അതിനെ എങ്ങനെയെങ്കിലും നേരിടാനുള്ള ശ്രമത്തിലാണ് ദിലീപ്.
ആദ്യ ജയിൽവാസം കഴിഞ്ഞിറങ്ങിയ ദിലീപിന് തന്റെ ജീവിതത്തിലും കരിയാറിലുമൊക്കെ തന്റെ അഭിമാനത്തിന് ഏറ്റ ക്ഷതം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതിനുശേഷം കോടികളിറക്കി സിനിമകളും എടുത്തതും തനിക് നഷ്ടപ്പെട്ടുപോയ തന്റെ താര ജീവിതം തിരിച്ച് പിടിക്കാനായിരുന്നു ശ്രമം. ഇപ്പോഴും ആ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ ജീവിതം തലകീഴായായി മറിക്കുന്ന സുപ്രധാന വിധി കോടതി പ്രഖ്യാപിച്ചത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ ഹാഷ്‌വാല്യൂ മാറിയിരുന്നു.
കോടതിയുടെ മേല്നോട്ടത്തിലിരുന്ന മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ ആണ് മാറിയിരുന്നത്. അത് അന്വേഷിക്കാനാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. നടിയുടെ ഹർജി അംഗീകരിച്ചാണ് കോടതി വിധി വന്നത്. ഈ ഒരു അന്വേഷണം തനിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ദിലീപ്. അതിനിടയിലാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി അടുത്തമാസം എട്ടിലേക്കു മാറ്റിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ് ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു ക്രൈംബ്രാഞ്ചിന്റെ പരാതി.