Malayalam
മുകേഷിനെതിരെ ലൈംഗികാരോപണം! സോഷ്യൽമീഡിയയിൽ വീണ്ടും ചര്‍ച്ചയാകുന്നു
മുകേഷിനെതിരെ ലൈംഗികാരോപണം! സോഷ്യൽമീഡിയയിൽ വീണ്ടും ചര്‍ച്ചയാകുന്നു
മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉള്ളത്. രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കും. പലരും സഹിക്കുന്നത് ഒറ്റപ്പെടുന്നത് പേടിച്ചാണ്. വനിതാ നിര്‍മാതാക്കളോട് നടന്‍മാര്‍ അപമാനിക്കുന്നു. നടിമാര്‍ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രിയില്‍ വാതിലില്‍ മുട്ടുന്ന നടന്മാരെക്കുറിച്ചുള്ള പരാമര്‍ശം പുറത്തുവരുമ്പോൾ നടന്‍ മുകേഷിനെതിരായി നേരത്തെ ഉയര്‍ന്ന ആരോപണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടു വന്നിരിക്കുകയാണ് സോഷ്യൽമീഡിയ.
മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായികയാണ് രംഗത്ത് വന്നത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയും തൃണമൂല്‍ നേതാവുമായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് തന്ന് തന്നെ രക്ഷിക്കുകയായിരുന്നുവെന്നും കല്‍ക്കത്ത സ്വദേശിയായ ടെസ പറഞ്ഞിരുന്നു.
ദേശീയ തലത്തില്‍ പല പ്രമുഖര്‍ക്കെതിരെയും മി ടൂ കാമ്പയിനില്‍ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നത്. ഹേമകമ്മിറ്റി റിപ്പോർട്ട് ശരി വെക്കുന്ന തരത്തിൽ തന്നെയാണ് ഇത്തരം കുത്തിപൊക്കലുകൾ പുറത്ത് വരുന്നത്. അതേസമയം സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങൾ അടക്കം കേട്ട് ഞെട്ടിപ്പോയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതിനാൽ ആ മൊഴികൾ പുറത്തുവിടണമെന്ന ആവശ്യമുയർത്തി കോടതിയിൽ ഹർജി എത്താൻ സാധ്യതകളേറെയാണ്. സ്വകാര്യത സംബന്ധിച്ച നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ ഈ മൊഴികൾ പുറത്തുവിടുന്നതിന് കോടതികൾ പച്ചക്കൊടി കാണിക്കാൻ സാധ്യത കുറവാണെങ്കിലും അത് നിയമയുദ്ധങ്ങൾക്ക് ശേഷമായിരിക്കും തീരുമാനിക്കപ്പെടുക.ഇതിനിടയിൽ പല വിവരങ്ങളും പുറത്തുവരാനും സാധ്യതയുണ്ട്. മറ്റൊന്നാണ് ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റകൃത്യം നടന്നതായി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ അക്കാര്യം അന്വേഷിക്കണമെന്ന ആവശ്യം ഉയരാനുള്ള സാധ്യത.
പുറംസമൂഹത്തിന് മുമ്പില്‍ വെളിപ്പെടുത്തിയില്ലെങ്കിൽപ്പോലും പ്രത്യേക കമ്മിഷനോ മറ്റോ അത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഏറ്റവുമൊടുവിൽ കോടതിയെ സമീപിച്ച നടി രഞ്ജിനി ഉൾപ്പെടെ 42 പേരാണ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയത്. താൻ റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരല്ല, എന്നാൽ എന്താണ് റിപ്പോർട്ടിലെ ഉള്ളടക്കം എന്ന് അറിയേണ്ടതുണ്ട് എന്നതായിരുന്നു അവരുടെ ആവശ്യം. അത് അറിയുന്നതുവരെ റിപ്പോർട്ട് പുറത്തു വിടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവും വിവരാവകാശ കമ്മിഷന്റെ ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
നൽകിയ മൊഴി അനുസരിച്ചുള്ള റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ തന്റെ സ്വകാര്യത ഹനിക്കപ്പെടുന്നു എന്ന വാദമാണ് അവർ ഉയർത്തിയത്. ഇത്തരത്തിൽ മൊഴി നൽകിയ ആരെങ്കിലും അത് സ്വമേധയാ പുറത്തുവിടുകയോ അല്ലെങ്കിൽ നിയമവഴി തേടുകയോ ചെയ്താലും നിയമയുദ്ധങ്ങൾ ഉറപ്പാണ്. ഇത് പലവിധത്തിൽ സിനിമ മേഖലയിൽ തർക്കങ്ങളും ചേരിതിരിവുകളും ഉണ്ടാക്കും. ആളുകളെ തിരിച്ചറിയുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളും നീക്കം ചെയ്ത ശേഷമാണ് റിപ്പോർട്ട് പുറത്തു വിടുന്നത് എന്ന കാര്യം വ്യക്തമായിട്ടും അതിനെതിരെ ഇതുവരെ നടന്ന നിയമപോരാട്ടങ്ങൾ മേൽപ്പറഞ്ഞ സാധ്യതകൾക്ക് ആക്കം കൂട്ടുന്നതാണ്.