Connect with us

മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫർ ! താരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

Photo Stories

മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫർ ! താരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫർ ! താരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

സംഭാഷണത്തിലെ ശൈലികൊണ്ടും അകമഴിഞ്ഞ അഭിനയംകൊണ്ടും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഹാസ്യനടനാണ് ധർമ്മജൻ ബോൾഗാട്ടി . മിമിക്രി വേദികളിലൂടെ മലയാള സിനിമയുടെ അകത്തട്ടിൽ എത്തിയ നടന്മാരുടെ പട്ടികയിൽ ഈ ചെറിയ കലാകാരനുമുണ്ട്. അഭിനയത്തിന് പുറമേ മത്സ്യവിൽപ്പനയിലും കഴിവ് തെളിയിച്ചയാളാണ് ധർമ്മജൻ ബോൾഗാട്ടി. ഈയിടെ മീൻ കറി കച്ചവടവും അദ്ദേഹം ആരംഭിച്ചിരുന്നു. വിഷമില്ലാത്ത മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കച്ചവടം ആരംഭിച്ചത്. സുഹൃത്തുക്കളും ഒപ്പം കൂടി. ധർമ്മൂസ് ഫിഷ് ഹബ്ബ് എന്നാണ് സ്ഥാപനത്തിന് പേരിട്ടിരിക്കുന്നത്. എന്നാലിപ്പോൾ സിനിമയെയും സ്ഥാപനത്തിനെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ധർമ്മജൻ. അതും ഇങ്ങനെ .അതും സിനിമ ടിക്കറ്റിലൂടെ . തന്റെ കടയില്‍ നിന്നും മീന്‍ വാങ്ങുന്നവര്‍ക്ക് സിനിമാ ടിക്കറ്റ് ലഭ്യമാക്കുന്ന പരപാടിയാണ് ഇപ്പോള്‍ ധര്‍മ്മജന്‍ ആരംഭിച്ചിരിക്കുന്നത്. ഇതാണിപ്പോൾ ഏവരിലും കൗതുകമുണർത്തുന്നത്.

വേനല്‍ക്കാല പ്രത്യേക ഓഫര്‍ എന്ന് പേരിട്ടിരിക്കുന്ന ഓഫറിലൂടെ ജയറാം നായകനായ ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍’ എന്ന സിനിമയുടെ ടിക്കറ്റാണ് ലഭ്യമാക്കുന്നത്. ഇന്ന് മുതല്‍ നാല് ദിവസത്തേക്കാണ് ഓഫര്‍ നിലനില്‍ക്കുക.

500 രൂപയ്ക്കോ അതിന് മുകളിലോ വിലയ്ക്ക് മീന്‍ വാങ്ങുമ്പോള്‍ ജയറാമിന്റെ സിനിമയുടെ ഒരു ടിക്കറ്റ് നല്‍കുമെന്നാണ് ധര്‍മ്മജന്‍ പ്രഖ്യാപിക്കുന്നത്. 750 രൂപയ്ക്കോ അതിന് മുകളിലോ വിലയ്ക്ക് മീന്‍ വാങ്ങുമ്പോള്‍ 2 ടിക്കറ്റും, 1000 രൂപയ്ക്കും അതിന് മുകളിലും വാങ്ങുമ്പോള്‍ മൂന്ന് ടിക്കറ്റുമാണ് നല്‍കുക എന്നാണ് ധര്‍മ്മജന്‍ പ്രഖ്യാപിച്ചത്.

ഇത് സംബന്ധിച്ച് ധര്‍മ്മജന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ ധര്‍മ്മജന്റെ പോസ്റ്റ് വന്നതിന് പിന്നാലെ പരിഹാസവുമായി ആരാധകർ എത്തിയിരിക്കുകയാണ് . കച്ചവടം ഇല്ലാത്ത ധര്‍മ്മജന് മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത ജയറാമിന്റെ സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫറെന്നാണ് പലരും ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ചോദിക്കുന്നത്. ‘മാസ് കൂളിന് ഇത്രയും ദാരിദ്രമോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ധര്‍മ്മജനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത് . വൈറസിന്റെ ടിക്കറ്റ് തന്നാല്‍ മീന്‍ വാങ്ങാമെന്ന് ഒരാള്‍ പറഞ്ഞു. ‘സിനിമ ടിക്കറ്റുമായിട്ട് വന്നാൽ മീൻ തരുമോ?’ എന്നാണ് മറ്റൊരാളുടെ ചോദ്യം. എന്തായാലും ധർമ്മജന് ഇപ്പോൾ പരിഹാസത്തിന്റെ കാഹളമാണ് മുഴങ്ങുന്നത്.

dharmajan-kidding-socialmedia- ticket offer

Continue Reading
You may also like...

More in Photo Stories

Trending