Connect with us

മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്നു പറഞ്ഞു- മാധവ് സുരേഷ് ​

Uncategorized

മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്നു പറഞ്ഞു- മാധവ് സുരേഷ് ​

മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്നു പറഞ്ഞു- മാധവ് സുരേഷ് ​

സുരേഷ് ഗോപിയുടെ ആൺമക്കൾ അച്ഛനെ പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ്. ഗോകുൽ സുരേഷും മാധവ് സുരേഷും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഗോകുൽ സുരേഷ് ഇതിനോടകം നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. മാധവ് സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്. കുറുമ്പിന്റെ കാര്യത്തിൽ തന്റെ അഞ്ച് മക്കളിൽ മുന്നിൽ നിൽക്കുന്നത് മാധവാണെന്ന് സുരേഷ് ഗോപി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അതിഥി വേഷത്തിൽ എത്തിയാണ് മാധവ് അഭിനയത്തിൽ അരങ്ങേറിയത്.

സോഷ്യൽമീഡിയയിൽ ആക്ടീവായ മാധവിന്റെ സ്വകാര്യ ജീവിതമാണ് പലപ്പോഴും താരപുത്രന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറയാൻ കാരണവും. എന്നാൽ തന്നെ കുറിച്ച് വരുന്ന വ്യാജ വാർത്തകളോട് ക്യത്യസമയത്ത് പ്രതികരിക്കാനും മാധവ് മറക്കാറില്ല. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ താനുമായി ബന്ധപ്പെട്ട ​ഗോസിപ്പുകളിലെ സത്യാവസ്ഥ മാധവ് വെളിപ്പെടുത്തി. തന്റെ ഉറ്റ സുഹൃത്തായ സെലിനെ കുറിച്ചും തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ​ഗോസിപ്പുകളെ കുറിച്ചും മാധവ് സംസാരിച്ചു. അവസാനം മെസേജ് അയച്ചത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ്.

അത് മറ്റാരുമല്ല… മീഡിയക്കാർ എന്നെ കൊണ്ട് നാല്, അ‍ഞ്ച് തവണ വിവാഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്. എന്ത് മെസേജാണ് അവൾക്ക് അയച്ചതെന്ന് പക്ഷെ കാണിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെലിൻ. അവിടെ വെച്ച് നിർത്തുന്നു. പിന്നെ എന്നെ നാട്ടിലെ എലിജിബിൽ ബാച്ച്ലറായിട്ടാണ് മാധ്യമങ്ങൾ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. ആദ്യം ഞാൻ അനുപമയുമായി ഫോട്ടോയിട്ടപ്പോൾ എനിക്ക് അനുപമയോട് പ്രേമമാണെന്ന് വാർത്ത വന്നു. പിന്നെ മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോൾ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു. അങ്ങനെ രണ്ട് മൂന്ന് വർഷം പോയി. ഒരുപാട് സുഹൃത്തുക്കൾ ഉള്ളയാളല്ല ഞാൻ. എനിക്കുള്ള സുഹൃത്തുക്കളിൽ നല്ല സുഹൃത്താണ് സെലിൻ. അതുകൊണ്ടാണ് എന്റെ ജെനുവിൻ ഫീലിങ്സ് വെച്ച് അവൾക്ക് ഞാൻ പിറന്നാൾ ആശംസ ഇട്ടത്. അപ്പോഴും സുരേഷ് ​ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു.

എന്റെ വീട്ടുകാർ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ നമുക്ക് അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിക്കാം. സിം​ഗിളാണ് ഞാൻ പക്ഷെ മിം​ഗിളാകാൻ താൽപര്യമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ‌ ഞാൻ ഒന്ന് ജീവിച്ച് പൊക്കോട്ടെ എന്നെ തന്നെ നോക്കി എന്നാണ് മാധവ് മറുപടി നൽകിയത്. അതേസമയം വിന്‍സന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് താരം നായകനാകനാകാൻ പോകുന്നത്. കൂടാതെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ജെഎസ്കെ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Continue Reading
You may also like...

More in Uncategorized

Trending