Connect with us

മിസ് ഇന്ത്യ 2019: സുമൻ റാവു

Fashion

മിസ് ഇന്ത്യ 2019: സുമൻ റാവു

മിസ് ഇന്ത്യ 2019: സുമൻ റാവു

30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ കിരീടമണിഞ്ഞത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019 ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു

മി​സ് ഇ​ന്ത്യ പട്ടം കരസ്ഥമാക്കി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു ​. 20 വയസ്സാണ് സുമൻ റാവുവിന്. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്.

30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ കിരീടമണിഞ്ഞത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് സുമൻ റാവുവിനെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.

ബി​ഹാ​റി​ൽ നി​ന്നു​ള്ള ശ്രേ​യ ശ​ങ്ക​ർ മി​സ് ഇ​ന്ത്യ യു​ണൈ​റ്റ​ഡ് കോ​ണ്ടി​നെ​ന്‍റ് 2019 ആ​യും ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള ശി​വാ​നി ജാ​ദ​വ് മി​സ് ഗ്രാ​ൻ​ഡ് ഇ​ന്ത്യ 2019 ആ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചത്. ഇക്കുറി സുമൻ റാവു മിസ് വേള്‍ഡ് 2019-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഡിസംബറിൽ തായ്‍ലൻഡിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.

നമ്മള്‍ ജീവിതത്തില്‍ ഒരു ലക്ഷ്യം വച്ച് ദൃഢനിശ്ചയം കൈമുതലാക്കി മുന്നേറിയാല്‍, നമ്മുടെ ശരീരത്തിലെ ഓരോ അണുവും ആ ലക്ഷ്യപൂര്‍ത്തീകരണത്തിനായി നമ്മളെ സഹായിക്കും,’ എന്നാണ് സുമൻ അഭിമുഖത്തിൽ പറഞ്ഞത് .

ബോളിവുഡ് കൊറിയോഗ്രാഫറായ റെമോ ഡിസൂസ, നടിമാരായ ഹുമ ഖുറേഷി, ചിത്രാംഗദാ സിങ്, ഫാഷന്‍ ഡിസൈനപ്‍ ഫാല്‍ഗുനി ഷൈന്‍, ഫുട്ബോളര്‍ സുനില്‍ ഛേത്രി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. കത്രീന കൈഫ്, വിക്കി കൗശാല്‍, മൗനി റോയ് തുടങ്ങിയവരുടെ നൃത്ത പ്രകടനങ്ങളും ചടങ്ങിൽ നടന്നു.

സുമൻ റാവു ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് 2019 ൽ മത്സരിക്കും ..ഡിസംബറിൽ തായ്‌ലൻഡിൽ വെച്ചതാണ് മിസ് വേൾഡ് മത്സരം

More in Fashion

Trending