Connect with us

മലയാള സിനിമ ചരിത്രത്തെ തിരുത്തി എഴുതി ഉയരെ ; താരരാജാക്കന്മാരുടെ സിനിമകളെ പോലും പിന്തള്ളി ബോക്സ്ഓഫീസിൽ പുതിയ നേട്ടം കൊയ്തു

Malayalam

മലയാള സിനിമ ചരിത്രത്തെ തിരുത്തി എഴുതി ഉയരെ ; താരരാജാക്കന്മാരുടെ സിനിമകളെ പോലും പിന്തള്ളി ബോക്സ്ഓഫീസിൽ പുതിയ നേട്ടം കൊയ്തു

മലയാള സിനിമ ചരിത്രത്തെ തിരുത്തി എഴുതി ഉയരെ ; താരരാജാക്കന്മാരുടെ സിനിമകളെ പോലും പിന്തള്ളി ബോക്സ്ഓഫീസിൽ പുതിയ നേട്ടം കൊയ്തു

2006  -ൽ പുറത്തിറങ്ങിയ  നോട്ടുബുക്ക് എന്ന ചിത്രത്തിലൂടെയാണ് ഇന്നത്തെ തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിലൊരാളായ പാർവ്വതി തിരുവോത്ത് . ആദ്യ സിനിമയിൽ  തന്നെ  മികച്ച പ്രകടനം നടത്തിയ  പാർവ്വതി പിന്നീട്  നല്ല  ചില സിനിമകളുടെ  ഭാഗമായി മാറി തന്റേതായ വ്യക്തിമുദ്ര പതിച്ചു . ശക്തമായ  സ്ത്രീ 
 കഥാപാത്രങ്ങൾ നടത്തിയ  പാർവ്വതി ജനപ്രീതി  നേടിയ  അപൂർവ്വം ചില നടിമാരിലൊരാൾ  കൂടിയാണ് . അത് പോലെ  ഒരു  നടിയെന്നതിലുപരി ഒരു സ്ത്രീ  എന്ന  നിലയിലും  പാർവ്വതി തന്റെ നിലപാടുകളിൽ  ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയാണ്. 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരിലുൾപ്പെടെ മിക്ക വിഷയങ്ങളിലും വൻതോതിൽ  വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ആളാണ് പാര്‍വ്വതി . വിമര്‍ശനങ്ങള്‍ മാത്രമല്ല നടിയ്‌ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. ഒരുപക്ഷേ മലയാള  സിനിമയിൽ തന്നെ  ഇത്രയധികം വിമർശങ്ങൾ നേരിടേണ്ടി വന്ന  മറ്റൊരു നടിയുണ്ടോ എന്നത് സംശയമാണ് . ഇതോടെ  സിനിമയില്‍ നിന്നും വിട്ട് നിന്ന പാര്‍വ്വതി ശക്തമായ തിരിച്ച് വരവാണ് ഈ വര്‍ഷം നടത്തിയിരിക്കുന്നത്. ഉയരെ എന്ന ചിത്രമാണ് അവസാനമായി തിയറ്ററുകളിലേക്ക് എത്തിയ പാര്‍വ്വതിയുടെ ചിത്രം. അതും ശക്തമായ സ്ത്രീകഥാപാത്രവുമായിട്ടാണ് ഉയരെ എത്തിയത്. 

പാര്‍വ്വതിയെ  കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞെത്തിയ ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്നത്. 

ഇപ്പോഴിതാ സാമ്പത്തിക വരുമാനം ഉണ്ടാക്കി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ഉയരെ. കൊച്ചിന്‍ മള്‍ട്ടിപ്ലെ്ക്‌സില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. റിലീസിനെത്തി 47 ദിവസങ്ങള്‍ കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം. ഇപ്പോഴും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 6 ഷോ പ്രതിദിനം ഉയരെ യ്ക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ കേരള ബോക്‌സോഫീസിലെ വരുമാനം എത്രയാണെന്നുള്ളത് ഇനിയും വ്യക്തമല്ല.

ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായി എത്തിയ ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. താരരാജാക്കന്മാര മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടം സിനിമകള്‍ ഒരുപോലെ റിലീസിനെത്തിയ സമയത്തായിരുന്നു ഉയരെയും റിലീസ് ചെയ്തത്. 

പാര്‍വ്വതിയുടെ സിനിമകളെ പരാജയപ്പെടുത്തുന്ന ചില പ്രവണതകള്‍ അടുത്ത കാലത്തായി കണ്ട് വന്നിരുന്നു. ഇതോടെ ആശങ്കകളോടെയാണ് ഏപ്രില്‍ 26 ന് ഉയരെ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ സിനിമയ്ക്ക് ലഭിച്ചത് വമ്പന്‍ സ്വീകരണമായിരുന്നു. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് പോസീറ്റിവ് റിവ്യു വന്നു. പിന്നാലെ സിനിമ കാണാന്‍ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഇത് ചിത്രത്തിന്റെ സാമ്പത്തിക വരുമാനത്തിന് വന്‍ മുതല്‍കൂട്ടായി മാറി.

മലയാളത്തിലെ പ്രമുഖ സംവിധായകന്മാരും നടന്മാരുമെല്ലാം ഉയരെ കണ്ട് നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞു.ചിത്രത്തെയും താരത്തെയും പുകഴ്ത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. നിരവധി പേരാണ് ചിത്രത്തെ വാഴ്ത്തി രംഗത്തെത്തുന്നത്. ഇപ്പോഴിതാ ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസാണ് പാര്‍വ്വതിയുടെ മറ്റൊരു സിനിമ. ഇന്ന്  വൈറസ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top