Connect with us

മലയാള സിനിമ കടന്നുപോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്.. എല്ലാം കലങ്ങി തെളിയട്ടെ. കാർമേഘങ്ങൾ ഒഴിയട്ടെ- മഞ്ജു വാര്യർ

Uncategorized

താമരശേരിയിൽ ഒരു ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മഞ്ജുവിന്റെ പ്രസ്‌താവന വൈറലായി മാറുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആദ്യമായിട്ടാണ് മഞ്ജുവാര്യർ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. നടൻ ടൊവിനോ തോമസും ചടങ്ങിൽ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും ആരോപണങ്ങളും വിവാദങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.

താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണം മലയാള സിനിമയാണ്. ഇപ്പോൾ മലയാള സിനിമ കടന്നുപോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്. എല്ലാം കലങ്ങി തെളിയട്ടെ. കാർമേഘങ്ങൾ ഒഴിയട്ടെ. നിങ്ങളുടെയൊക്കെ പിന്തുണയും സ്‌നേഹവും ഉള്ളിടത്തോളം കാലം മലയാള സിനിമയ്‌ക്ക് ഒന്നും സംഭവിക്കില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending