Uncategorized
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. റിപ്പോർട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെ തുടങ്ങുന്ന റിപ്പോർട്ടിൽ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. 51 പേരായിരുന്നു മൊഴി നൽകിയിരിക്കുന്നത്. അവസരങ്ങൾ കിട്ടാൻ വിട്ടു വീഴ്ച്ച ചെയ്യണം. ഇല്ലെങ്കിൽ അവസരങ്ങൾ നഷ്ടപ്പെടും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കും.
സഹകരിക്കുന്നവർക്ക് കോഡ് പേരുണ്ട്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നുണ്ട് . കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകൾ എന്ന പേരിട്ടാണ് ഇവരെ വിളിക്കുന്നത്. റിപ്പോര്‍ട്ടിലുള്ളത് നടുക്കുന്ന സത്യങ്ങളാണ്. സിനിമയില്‍ പുരുഷാധിപത്യമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആലിംഗന സീനിന് 17 റീടേക്ക്ക്കുകളാണ് എടുക്കുന്നത്. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരും ഉൾപ്പെടുന്നു. സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം ഉണ്ട് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു . അതിക്രമം കാട്ടിയവരിൽ ഉന്നതരും ഉണ്ട്. വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടി എന്നും കമ്മിറ്റി വ്യക്തമാക്കി .
അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, കഴിവുള്ള നടന്മാരെ ഉള്‍പ്പടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ചും പരാമര്‍ശം. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം തുടച്ചുനീക്കും. ഡബ്ലുസിസിയില്‍ നിന്ന് അംഗത്വമെടുത്തതിന് മാത്രം സിനിമയില്‍ നിന്ന് പുറത്താക്കി. കഴിവുള്ള നടിമാരെയാണ് ഇങ്ങനെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടില്‍. ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി.