Connect with us

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്നോ , മുതല്മുടക്കുള്ള സിനിമയെന്നോ അവകാശപ്പെടുന്നില്ല , പക്ഷെ ..- മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പള്ളി

Malayalam Breaking News

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്നോ , മുതല്മുടക്കുള്ള സിനിമയെന്നോ അവകാശപ്പെടുന്നില്ല , പക്ഷെ ..- മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പള്ളി

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്നോ , മുതല്മുടക്കുള്ള സിനിമയെന്നോ അവകാശപ്പെടുന്നില്ല , പക്ഷെ ..- മാമാങ്കത്തെ കുറിച്ച് വേണു കുന്നപ്പള്ളി

മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ചിത്രങ്ങളിൽ ഒന്നായ മാമാങ്കം അണിയറയിൽ വരവിനുള്ള ഒരുക്കത്തിലാണ്. പ്രതീക്ഷകൾ അണിയറപ്രവർത്തകർ അധികം നൽകുന്നിലിങ്കിലും ആരാധകർ പ്രതീക്ഷയിലാണ് .

എന്നാല്‍ സിനിമയെ കുറിച്ചുള്ള നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയെന്നോ അവകാശപ്പെടുന്നില്ലെങ്കിലും ചില കാര്യങ്ങളില്‍ മാമാങ്കം വേറിട്ടുതന്നെ നില്‍ക്കുമെന്ന് ഉറപ്പു നല്‍കുകയാണ് വേണു കുന്നപ്പള്ളി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

‘മാമാങ്ക വിശേഷങ്ങള്‍ …
ഏകദേശം രണ്ടു വര്‍ഷമായി നടക്കുന്ന ഈ സിനിമയുടെ pre production, shooting എല്ലാം അവസാന നാളുകളിലേക്ക് കടക്കുകയാണ്…ഇനി ഏതാനും ദിവസങ്ങള്‍ മാത്രം…അതിനു ശേഷം post production ജോലികള്‍…
ഈ കഴിഞ്ഞ രണ്ടു വര്‍ഷമായുളള യാത്രയില്‍ കുറെയേറെ കാര്യങ്ങള്‍ പഠിച്ചു…ഇതിനിടയില്‍ Hollywood ല്‍ ഒരു സിനിമയെടുക്കുകയും,എന്നെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വിജയം കൈവരിക്കാനും സാധിച്ചൂ…കൈപ്പും,സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച്‌ എഴുതണമെന്ന് വിചാരിക്കുന്നു…ആര്‍ക്കങ്കിലും ഭാവിയില്‍ ഉപയോഗ പെട്ടേക്കാം… മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ,മുതല്‍ മുടക്കുള്ള സിനിമയെന്നോ ഞാന്‍ അവകാശപ്പെടുന്നില്ല….എങ്കിലും ചില കാര്യങ്ങളില്‍ ഈ സിനിമ വേറിട്ട് നില്‍ക്കുന്നുണ്ടാകാം ….വലിപ്പത്തിലും,എണ്ണത്തിലും ഇത്രയേറെ

സെറ്റുകള്‍,യുദ്ധരഗങ്ങളില്‍ ഉപയോഗിച്ച machine, crane കള്‍,ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങള്‍,ചിത്രീകരിച്ച രീതി, മുതലായവയെല്ലാം വ്യത്യസ്‌തത പുലര്‍ത്തുമായിരിക്കും… എന്തു പറഞ്ഞാലും കാണികള്‍ക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്…പല ചേരുവകളിലും ഇതു സാധ്യമാണ്…. വെറുമൊരു producer ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ passion നോടു കൂടിയാണ് എന്റെ യാത്ര….കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളും,മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുമെന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകള്‍ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും,വീണ്ടും, വീണ്ടും കാണാന്‍ തോന്നിയേക്കാവുന്ന action രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂര്‍ത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം….

അഹങ്കാരത്തിന്റെയോ,അവകാശവാധങ്ങളുടേയോ ഒരു കണിക പോലു മില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ…. ഇതു പോലുള്ള സിനിമകള്‍ ജീവിതത്തില്‍ അത്രയെളുപ്പം ചെയ്യാവുന്നതല്ല….ഓരോ ചുവട് വെക്കുമ്ബോളും സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സില്‍…

Embedded video

ആ മുഖങ്ങളിലെപ്പോളും,അത്ഭുതവും,ആശ്ചര്യവും,വികാര വിക്ഷോപകങ്ങളുമാണ് ഞങ്ങള്‍ക്ക് കാണേണ്ടത്….അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു…സുന്ദരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്ബേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകള്‍ കാണാന്‍ കാത്തിരിക്കൂ…’

More in Malayalam Breaking News

Trending

Uncategorized