Actress
മലയാളം സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ? നാളെ ദിൽഷയുടെ തലവര മാറിമറിയും…
മലയാളം സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ? നാളെ ദിൽഷയുടെ തലവര മാറിമറിയും…
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന ദിൽഷ പ്രസന്നൻ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെയായിരുന്നു. ഷോ കഴിഞ്ഞിറങ്ങിയ താരം ഡാൻസും പരിപാടികളുമൊക്കെയായി ദിൽഷ മുന്നോട്ട് പോകുമ്പോഴായിരുന്നു ആ വലിയ സന്തോഷം താരത്തെ തേടി എത്തിയത്, അനൂപ് മേനോൻ നായകനാവുന്ന സിനിമയിൽ നായികാ കഥാപാത്രം ചെയ്യുന്നത് ദിൽഷയാണ്. ഒ സിൻഡ്രല്ല എന്നാണ് സിനിമയുടെ പേര്. ഡിസംബർ ഏഴിനാണ് സിനിമ റിലീസിനെത്തുന്നത്. ആദ്യത്തെ സിനിമ റിലീസാകുന്ന ആവേശത്തിലാണ് ദിൽഷ.
ആരാധകർ നെഞ്ചിടിപ്പോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. ദിൽഷയെ മലയാളം സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമയാണ്. മല്ലികാ സുകുമാരൻ, നന്ദു. മാല പാർവതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകർ എന്നിങ്ങനെ പ്രമുഖ താരങ്ങലാണ് ചിത്രത്തിലുള്ളത്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ ചിത്രം അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ കഥ. റെണോലസ് റഹ്മാൻ ആണ് സംവിധാനം.