മറ്റൊരു താരസുന്ദരി! തൃഷയെ വിവാഹം കഴിക്കാനൊരുങ്ങിയ വരുണ്‍ മണിയന്‍ വിവാഹിതനാകാന്‍ പോകുന്നു..
ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് തൃഷ. വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണെങ്കിലും തൃഷ ഇനിയും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. 2015 ലായിരുന്നു ബിസിനസുകാരനായ വരുണ്‍ മണിയനുമായി നടി തൃഷയുടെ വിവാഹനിശ്ചയം നടത്തുന്നത്. അന്ന് വലിയ ആഘോഷമായി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ ഇരുവരുടെയും നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. പക്ഷേ, ഇവര്‍ക്കിടയില്‍ പിന്നീടുണ്ടായ പ്രശ്‌നമെന്താണെന്ന് അറിയില്ലെങ്കിലും താരങ്ങള്‍ വളരെ പെട്ടെന്ന് വേര്‍പിരിഞ്ഞു. അങ്ങനെ നടിയുടെ വിവാഹവും മുടങ്ങി. പിന്നീട് പലപ്പോഴും തൃഷയുടെ വിവാഹക്കാര്യം ചര്‍ച്ചയാവാറുണ്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. എന്നാലിപ്പോള്‍ പുറത്ത് വരുന്ന മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ നടിയുടെ മുന്‍വരനെ പറ്റിയുള്ള കാര്യങ്ങളാണുള്ളത്. ഒരിക്കല്‍ തൃഷയെ വിവാഹം കഴിക്കാനൊരുങ്ങിയ വരുണ്‍ മണിയന്‍ വിവാഹിതനാവാന്‍ പോവുകയാണ്. വരുണ്‍ പ്രശസ്ത നടി ബിന്ദു മാധവിയുമായി ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഞങ്ങള്‍ ഇരുവരും ഡേറ്റിംഗിലാണെന്ന് ബിന്ദു മാധവി സ്ഥിരീകരിച്ചിരിക്കുകയാണ്. വരുണ്‍ തൃഷയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ഞങ്ങള്‍ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. അല്ലാതെ അദ്ദേഹവും തൃഷയുമായി ബന്ധത്തിലായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നത് ഇപ്പോഴാണ്.