Hollywood
മരിച്ച പൂനം ജീവനോടെ എത്തി… വീട്ടുകാരുൾപ്പെടെ നടത്തിയ പ്ലാൻ; അന്ത്യത്തിൽ വമ്പൻ ട്വിസ്റ്റ് ..!!! മരിച്ചെന്ന് പറഞ്ഞത് ആ ഒരൊറ്റ ലക്ഷ്യത്തിന്..
മരിച്ച പൂനം ജീവനോടെ എത്തി… വീട്ടുകാരുൾപ്പെടെ നടത്തിയ പ്ലാൻ; അന്ത്യത്തിൽ വമ്പൻ ട്വിസ്റ്റ് ..!!! മരിച്ചെന്ന് പറഞ്ഞത് ആ ഒരൊറ്റ ലക്ഷ്യത്തിന്..
പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ല. ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണത്തിനെന്ന് നടിയുടെ വെളിപ്പെടുത്തല്‍. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോ പങ്കുവച്ചു. എന്നാൽ ആരാധകരെയും സുഹൃത്തുക്കളെയും ഒരുപോലെ പിടിച്ചുലച്ച സംഭവമായിരുന്നു പൂനം പാണ്ഡെയുടെ മരണവാർത്ത. സെർവിക്കൽ കാൻസർ മൂലം താരം മരണമടഞ്ഞു എന്നായിരുന്നു അവരുടെ മാനേജർ നൽകിയ വിവരം. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആദ്യമായി പൂനം പാണ്ഡെയുടെ മരണവാർത്ത ലോകമറിഞ്ഞത്. അപ്പോഴും അക്കാര്യം പലരും വിശ്വസിക്കാൻ തയാറായില്ല. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു മരണം എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. തുടക്കത്തില്‍ പലരും ഈ വാര്‍ത്ത വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പൂനം പാണ്ഡെയുടെ മാനേജര്‍ തന്നെ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തുകയായിരുന്നു.
എന്നാൽ പൂനത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താരത്തിന്റെ മൃതശരീരത്തിന്റെയും മരണാനന്തര ചടങ്ങുകളുടെയും ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവരാത്തതും കുടുംബം ഔദ്യോഗിക പ്രസ്‌താവന നൽകാത്തതും ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. പൂനം മരിച്ചിട്ടില്ലെന്ന് അതിനാൽ തന്നെ നിരവധിപേർ വാദിക്കുകയും ചെയ്തു. അവസാനമായി നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റന്റ് ബോളിവുഡ് എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് ചർച്ചയായത്. ‘ഒരു വലിയ വാർത്ത നിങ്ങൾക്ക് മുന്നിൽ വരാൻ പോവുകയാണ്. ആളുകൾക്ക് സർപ്രൈസ് നൽകുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. ഇവൾ നന്നായി എന്ന് ആളുകൾ ചിന്തിക്കുന്ന സമയം സർപ്രൈസ് നൽകുന്നതാണ് എനിക്ക് കൂടുതലിഷ്ടം. ഒരു വലിയ വാർത്ത താമസിയാതെ നിങ്ങളുടെ മുന്നിലെത്തും’- എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞതും. എന്നാൽ എന്താണ് വലിയ വാർത്ത എന്നതിനെക്കുറിച്ച് പിന്നീട് സൂചനയൊന്നും പുറത്തുവന്നിരുന്നില്ല. അതേസമയം, പൂനം പാണ്ഡെ മരണപ്പെട്ടതായി പറയപ്പെട്ടതോടെ ഉത്തർപ്രദേശിലെ വീട്ടിലേയ്ക്ക് പോകരുതെന്നാണ് അംഗരക്ഷകനും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും നിർദേശം നൽകിയിരുന്നത്. വീട്ടിൽ ആരുമില്ലാത്തതിനാൽ സന്ദർശകരെ അനുവദിക്കരുതെന്ന് വാച്ച്‌മാനും നിർദേശമുണ്ട്.നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടിയുടെ കുടുംബാംഗങ്ങളുടെ ഫോണുകൾ സ്വിച്ച് ഓഫാണെന്നും അവരെ കാണാനില്ലെന്നും റിപ്പോർട്ടുകളിൽ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ നിറയെ പൂനം പാണ്ഡെയുടെ മരണവാര്‍ത്തയെ സംശയത്തോടെ കാണുന്ന പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. താരത്തിന്റെ മരണം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം പൂനം പാണ്ഡെ മരണപ്പെട്ടുവെന്നത് സത്യം തന്നെയാണെന്നും ഒന്നാല്‍ അത് ക്യാന്‍സര്‍ മൂലമല്ലെന്നും മറിച്ച് ദുരഭിമാനക്കൊലയായിരിക്കാം സംഭവിച്ചതെന്നും ഒരു വിഭാഗം സംശയിക്കുന്നുണ്ട്. താരത്തിന്റെ മൃതദേഹം എവിടെയാണുള്ളതെന്ന് അറിയാത്തതും താരത്തിന്റെ കുടുംബവും ടീമും അണ്‍റീച്ചബിളായി തുടരുന്നതുമെല്ലാം സംശയങ്ങള്‍ക്ക് ശക്തി പകരുകയാണ്. അതേസമയം ഇതെല്ലാം കേവലം കോണ്‍സ്പിറസി തിയറികള്‍ മാത്രമാണെന്നും പൂനം പാണ്ഡെ മരണപ്പെട്ടുവെന്നത് തന്നെയാണ് വസ്തുതയെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാൽ ഈ ചർച്ചകൾക്കോ ഇടയിലാണ് ഇപ്പോൾ സാക്ഷാൽ പൂനംപാണ്ഡെ തന്നെ നേരിട്ട് അറിയിച്ചിരിക്കുന്നത് ഞാൻ മരിച്ചിട്ടില്ല എന്ന സത്യം.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി. 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്ത നേടുന്നത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല. 2012-ലെ ഐ.പി.എല്‍. 5-ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്‌നചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു.
