Connect with us

‘മരിച്ചു പോയ എന്റെ അമ്മയെ തിരികെ കിട്ടി’ ..കണ്ണുനിറഞ്ഞ നിമിഷം- വിനോദ് കോവൂര്‍

Actor

‘മരിച്ചു പോയ എന്റെ അമ്മയെ തിരികെ കിട്ടി’ ..കണ്ണുനിറഞ്ഞ നിമിഷം- വിനോദ് കോവൂര്‍

‘മരിച്ചു പോയ എന്റെ അമ്മയെ തിരികെ കിട്ടി’ ..കണ്ണുനിറഞ്ഞ നിമിഷം- വിനോദ് കോവൂര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന താരമാണ് വിനോദ് കോവൂർ. മറിമായം, എം80 മൂസ തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയ നടനാണ് വിനോദ് കോവൂര്‍. ഹാസ്യ വേഷങ്ങളാണ് വിനോദിനെ ജനകീയനാക്കുന്നത്. സംസാരത്തിലെ കോഴിക്കോടന്‍ ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. മോണോ ആക്ടിലൂടേയും കോമഡി സ്‌കിറ്റുകളിലൂടേയുമാണ് വിനോദ് കോവൂര്‍ അഭിനയത്തിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അദ്ദേഹം പങ്കുവെക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വിനോദ് കോവൂരിന്റെ പുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പുതിയ വെബ് സീരീസിനെക്കുറിച്ചും അതില്‍ തനിക്ക് കിട്ടിയ അസുലഭനിമിഷങ്ങളെക്കുറിച്ചും താരം വാചാലനായത്.

കോഴിക്കോട്ടെ രണ്ട് അമ്മമാര്‍ . അഭിനേത്രികള്‍ . സരസു ചേച്ചിയും ഇന്ദിരേച്ചിയും . രണ്ടാളും നിരവധി വര്‍ഷങ്ങളായി നാടകം ഉപജീവനമാക്കിയവരാണ്. ഇരുവരും അഭിനയിച്ച എത്രയെത്ര നാടകങ്ങള്‍ കഥാപാത്രങ്ങള്‍ .സരസു ചേച്ചിക്ക് ഏറെ കാത്തിരിപ്പിനു ശേഷം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ ഒരമ്മ വേഷം കിട്ടി തുടര്‍ന്നും ചില സിനിമളില്‍ അഭിനയിച്ച് വരുന്നു. ഇപ്പോള്‍ കോഴിക്കോട് ഷൂട്ടിംഗ് നടക്കുന്ന ഗാലറി വിഷന്റെ ഞാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ വെബ് സീരീസ് ‘ബ്രോ ബാബു ‘ വില്‍ എന്റെ അമ്മയായ് സരസു ചേച്ചിയും അമ്മായിയായ് ഇന്ദിരേച്ചിയും അഭിനയിക്കുന്നു” എന്നാണ് വിനോദ് പറയുന്നത്. എന്ത് തന്മയത്വത്തോടെയാണ് ഇരുവരും പെര്‍ഫോം ചെയ്യുന്നത്. ഡബ്ബ് ചെയ്‌തേ ഇരുവര്‍ക്കും ശീലമുള്ളു. ഷൂട്ട് നടക്കുമ്പോള്‍ പ്രോംപ്റ്റിംഗ് വേണം. എന്നാല്‍ വെബ് സീരീസ് സ്‌പോട്ട് ഡബ്ബിംഗ് ആണ് ഡയലോഗ് ഒക്കെ ബൈ ഹാര്‍ട്ട് പഠിച്ച് പറയണം . തുടക്കത്തില്‍ ഇരുവര്‍ക്കും ചെറിയ പ്രയാസമുണ്ടായെങ്കിലും പിന്നെ രണ്ടാളും മിടുക്കികളായെന്നും വിനോദ് പറയുന്നു. സരസു ചേച്ചിയുടെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് മരിച്ച് പോയ എന്റെ അമ്മയെ ഓര്‍മ്മ വരും എന്നും വിനോദ് പറയുന്നു. രൂപത്തിലും സംസാരത്തിലുമെല്ലാം ശരിക്കും എന്റെ അമ്മ തന്നെ.

മരിച്ചു പോയ എന്റെ അമ്മയെ തിരികെ കിട്ടിയ പോലെ ഒരനുഭവമാണെന്നും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. ഇരുവരുടേയും പ്രകടനം നോക്കി ഇരുന്ന് പോകും. എന്തായാലും അഭിനയത്തില്‍ ഇത്രയും എക്‌സ്പീരിയന്‍സുള്ള രണ്ട് അമ്മമാരുടേയും കൂടെ അഭിനയിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമായ് കരുതുന്നു. ഗാലറി വിഷന്‍ ഒരുക്കുന്ന ഡുഡു ദേവസ്യ സംവിധാനം ചെയ്യുന്ന വെബ് സീരീസ് പുതുവത്സര സമ്മാനമായ് പ്രേക്ഷകരിലേക്കെത്തുമെന്ന് പറഞ്ഞാണ് വിനോദ് കോവൂര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending