Connect with us

മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ

Actor

മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ

മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ

മമ്മൂട്ടിയുടെ ഭ്രമയുഗം കണ്ട് ഇഷ്ടമറിയിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനമറിയിക്കുന്നത്. ജയസൂര്യ, ആന്റണി വർഗീസ്, മിഥുൻ മാനുവൽ തോമസ്, അനൂപ് മേനോൻ, തമിഴ് സംവിധായകൻ സെൽവരാഘവൻ എന്നിങ്ങനെ പോകുന്നു സിനിമയെ പ്രശംസിച്ചെത്തിയവരുടെ പട്ടിക. ഇപ്പോഴിതാ നടൻ സന്തോഷ് കീഴാറ്റൂരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം എന്നാണ് സന്തോഷ് കീഴാറ്റൂർ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയ എല്ലാ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ഒപ്പം ചിത്രം തിയേറ്ററിൽ തന്നെ കാണണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം ഭ്രമയുഗം ആദ്യദിനത്തിൽ ആഗോളതലത്തില്‍ ബോക്സ് ഓഫീസിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.5 കോടി രൂപ സ്വന്തമാക്കി. ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻകൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

More in Actor

Trending