മമ്മൂക്ക അത് പോസിറ്റീവ് ആയി എടുക്കുമോ എന്നറിയില്ല!! മമ്മൂക്കയുടെ മകളായി ആ സിനിമയില്‍ അഭിനയിക്കേണ്ടതായിരുന്നു.. അധികമാരും ആരുമറിയാത്ത ആ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് നിഷ ജോസ് കെ മാണി
മമ്മൂട്ടിയെയും കുറിച്ചും, അദ്ദേത്തിന്റെ ഒരു മെഗാ ഹിറ്റ് സിനിമയെ കുറിച്ചും നിഷ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൈരളി ടിവി ജ്വാല അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു നിഷ ആരും അറിയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വേദിയില്‍ വെച്ച് മമ്മൂട്ടിയെയും തന്നെയും സംബന്ധിക്കുന്ന ഒരു പഴയ കാല ഓര്‍മയും നിഷ പങ്കുവെച്ചു. മമ്മൂക്കയുടെ മകളായി താന്‍ അഭിനയിക്കേണ്ടിയിരുന്ന അധികമാരും ആരുമറിയാത്ത ഒരു കാര്യത്തെ കുറിച്ചാണ് നിഷ സംസാരിച്ചത്. ‘മമ്മൂക്ക അത് പോസിറ്റീവ് ആയി എടുക്കുമോ എന്നറിയില്ല. എനിക്കും മമ്മൂക്കയ്ക്കുമൊരു കോമണ്‍ ഫ്രണ്ടുണ്ട്, ഫാസില്‍ അങ്കിള്‍, ഞാനൊരു ആലപ്പുഴക്കാരിയാണെന്നും നിഷ പറയുന്നു. ഫാസില്‍ അങ്കിള്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു ബാലതാരത്തെ നോക്കിയിരുന്നു. മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കാനായിരുന്നു. എന്നെയായിരുന്നു ആദ്യം സമീപിച്ചത് ‘ എന്നും നിഷ പറഞ്ഞു.
നിര്‍ഭാഗ്യവശലാല്‍ എനിക്ക് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. എന്റെ കുടുംബം അതിന് അനുവദിച്ചില്ല. ഇന്ന് അദ്ദേഹമൊരു സൂപ്പര്‍ സ്റ്റാറായി നില്ക്കുമ്പോള്, അദ്ദേഹത്തിനൊപ്പം വേദിയില്‍ നില്ക്കുമ്പോള് പ്രായം റിവേഴ്സിലാണ് എന്നും നിഷ പറഞ്ഞു. അതേസമയം താന്‍ ഇതൊന്നും അറിഞ്ഞില്ല എന്ന മുഖഭാവത്തായിരുന്നു മമ്മൂട്ടി. അതേസമയം നിഷയുടെ വാക്കുകള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സുപ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയമായി. 1987ലായിരുന്നു ചിത്രത്തിന്റെ റീലീസ്. മമ്മൂട്ടിയുടെ നായികയായി സുഹാസിനിയാണ് എത്തിയത്. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന് അന്തിക്കാടിനെ പോലുള്ള സംവിധായകര്‍ അഭിമുഖങ്ങളില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
