Connect with us

മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്! പുതിയ ചിത്രങ്ങളുമായി മഞ്ജുവാര്യർ

Malayalam

മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്! പുതിയ ചിത്രങ്ങളുമായി മഞ്ജുവാര്യർ

മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്! പുതിയ ചിത്രങ്ങളുമായി മഞ്ജുവാര്യർ

സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രമായ വേട്ടയാനിലൂടെ തമിഴിൽ നിറഞ്ഞാടുകയാണ് മലയാളത്തിന്റെ മഞ്ജു വാര്യർ. ചിത്രത്തിൽ രജനിയുടെ ജോഡി ആയാണ് മഞ്ജു എത്തിയത്. ഇപ്പോഴിതാ മഞ്ജു വാര്യർ സോഷ്യല്മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് ചുരുങ്ങിയ നേരം കൊണ്ട് മികച്ച സ്വീകരണമാണ് നേടുന്നത്. നടിയുടെ ഏറ്റവും പുതിയ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വെെറലായത് എന്ന് തന്നെ പറയാം. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ലെെക്കും കമെൻ്റുമായി എത്തുന്നത്. മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്’, എന്ന ക്യാപ്ഷനോടെയാണ് നടി തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള കമെൻ്റുകളാണ് ഏറെയും. ദിവസം കഴിയുംതോറും മൊഞ്ചു കൂടി വരുന്നു എന്നുളള കമെൻ്റുകളുമുണ്ട്. ബിനീഷ് ചന്ദ്രയാണ് മഞ്ജുവിൻ്റെ ചിത്രങ്ങൾ പകർത്തിയത്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത “ഫൂട്ടേജ്” ആണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ അവസാന മലയാള ചിത്രം.

സിനിമാ ലോകത്ത് ഒരുപാടു ‘കം ബാക്കുകള്‍’ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളികള്‍ ഏറ്റവുമധികം ആഘോഷിച്ച തിരിച്ചു വരവ് മഞ്ജു വാര്യരുടേതാകും. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്കു മടങ്ങിയെത്തിയ മഞ്ജുവിന് മലയാളികള്‍ നല്‍കിയ സ്‌നേഹം വളരെ വലുതായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലേക്കു തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുന്ന മഞ്ജുവിന്റെ പിറന്നാള്‍ ദിവസമാണിന്ന്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ നിരയിലുളള മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര ലോകം. 1996 ല്‍ ലോഹിതദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ സല്ലാപം’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അങ്ങോട് കന്മദം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടു തൊട്ട് തുടങ്ങിയ അനവധി കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാല്‍ മഞ്ജു ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ മുഖമായി മാറി. ഒരു തിരിച്ചുവരവ് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് നര്‍ത്തകി കൂടിയായ മഞ്ജു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ട് കലാ മേഖലയില്‍ സജീവമാകുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ബ്രാന്‍ഡ് നെയിമായി മഞ്ജു വാര്യര്‍ എന്ന പേര് മാറി കഴിഞ്ഞു.

സ്വകാര്യ ജീവിതത്തിൽ വിവാദങ്ങളിലൊന്നും അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെങ്കിലും താരത്തിന്റെ പേരും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ഡബ്ല്യുസിസിയിലെ സ്ഥാപക അംഗമായ ഒരു നടിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഡബ്ല്യുസിസിയിലെ മറ്റെല്ലാ നടിമാർക്കും അവസരങ്ങൾ കുറഞ്ഞപ്പോൾ ഈ നടിക്ക് മാത്രമാണ് തുടരെ സിനിമകൾ ലഭിച്ചത്. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നതായി തനിക്കറിയില്ലെന്നും താനതിനെക്കുറിച്ചും കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി ഹേമ കമ്മിറ്റിക്ക് നൽകിയ മാെഴി. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള ഈ നടിയു‌ടെ സ്വാർത്ഥ താൽപര്യം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഈ നടി മഞ്ജു വാര്യരാണെന്ന് പരക്കെ ആക്ഷേപം വന്നു. എന്നാൽ ഡബ്ല്യുസിസി പോലും ഈ വാദങ്ങളെ അംഗീകരിക്കുന്നില്ല. വിഷയത്തിൽ പ്രതികരിക്കാൻ മഞ്ജു വാര്യരും തയ്യാറായില്ല. നടിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വ്യാപക വിമർശനം വന്നിരുന്നു. എന്നാൽ ഈ കുറ്റപ്പെടുത്തലുകളൊന്നും മഞ്ജു വാര്യർ കാര്യമാക്കുന്നില്ല. തന്റെ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് മഞ്ജു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും പിന്നീട് ചില നടിമാർ നടത്തിയ തുറന്ന് പറച്ചിലുകളോടും നടി പ്രതികരിച്ചിട്ടില്ല.

പൊതുവേ വിവാദങ്ങളിൽ നിന്നും മാറി നിൽക്കാൻ ശ്രമിക്കുന്ന നടിയാണ് മഞ്ജു വാര്യർ. മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. വിടുതലെെ 2, വേട്ടെെയാൻ, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Continue Reading
You may also like...

More in Malayalam

Trending