Connect with us

മദ്യപിച്ച് ലക്കുകെട്ടു, പിന്നാലെ സുഹൃത്തുക്കൾ വീട്ടിലേക്ക്.. ഷക്കീലയുടെ കോടമ്പാക്കത്തെ വീട്ടിൽ സംഭവിച്ചത്!! രഹസ്യങ്ങൾ പുറത്ത്; ഷക്കീലയുടെ വളർത്തുമകളുടെ വെളിപ്പെടുത്തൽ

Malayalam

മദ്യപിച്ച് ലക്കുകെട്ടു, പിന്നാലെ സുഹൃത്തുക്കൾ വീട്ടിലേക്ക്.. ഷക്കീലയുടെ കോടമ്പാക്കത്തെ വീട്ടിൽ സംഭവിച്ചത്!! രഹസ്യങ്ങൾ പുറത്ത്; ഷക്കീലയുടെ വളർത്തുമകളുടെ വെളിപ്പെടുത്തൽ

മദ്യപിച്ച് ലക്കുകെട്ടു, പിന്നാലെ സുഹൃത്തുക്കൾ വീട്ടിലേക്ക്.. ഷക്കീലയുടെ കോടമ്പാക്കത്തെ വീട്ടിൽ സംഭവിച്ചത്!! രഹസ്യങ്ങൾ പുറത്ത്; ഷക്കീലയുടെ വളർത്തുമകളുടെ വെളിപ്പെടുത്തൽ

ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണപ്പോള്‍ ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ഷക്കീല ചിത്രങ്ങള്‍ കളക്ഷന്‍ നേടിയിരുന്നു. ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ എന്ന ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റായിരുന്നു. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. ഇപ്പോൾ സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം. അതേസമയം ടെലിവിഷന്‍ പരിപാടികളിലൂടെയും തമിഴ് സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഷക്കീല സജീവമാണ്. ഇപ്പോൾ സിനിമകൾ ചെയ്യുമ്പോൾ നല്ല കഥാപാത്രങ്ങളാണ് ഷക്കീലയ്ക്ക് ലഭിക്കാറുള്ളത്. അറിവില്ലാത്ത പ്രായത്തിൽ കുടുംബത്തിന്റെ പ്രേരണയാലാണ് എ പടങ്ങളിൽ അഭിനയിച്ചതെന്ന് പലപ്പോഴായി ഷക്കീല വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കൾ ഉണ്ടെങ്കിലും ഒറ്റയ്ക്കാണ് ഷക്കീലയുടെ താമസം. ഒപ്പം ട്രാൻസ്ജെന്റേഴ്സായ കുറച്ചുപേർ മാത്രമാണ് ഉള്ളത്. തമിഴിൽ ജനപ്രിയമായ ഷോ കുക്ക് വിത്ത് കോമാളിയിൽ അടക്കം ഷക്കീല മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനം നേടിയിട്ടുണ്ട്.

ഷക്കീല അവതാരകയായുള്ള അഭിമുഖങ്ങൾക്കും വലിയ വ്യൂവർഷിപ്പാണ് യുട്യൂബിൽ ഉണ്ടാകാറുള്ളത്. ഒട്ടനവധി നിർധനരായവരെ തന്നാൽ കഴിയും വിധം സഹായിക്കാനും ഷക്കീല ശ്രമിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഷക്കീലയുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്ത് വന്നത് വൈറലായിരുന്നു. ഷക്കീലയെ വളര്‍ത്തുമകള്‍ തലയ്ക്കടിച്ചു എന്നതായിരുന്നു വാർത്ത. ഷക്കീലയെ വളര്‍ത്തുമകള്‍ ശീതള്‍ ആക്രമിച്ചുവെന്നും കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് മര്‍ദിച്ചതെന്നും ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്ക് പരുക്കേറ്റതായും രണ്ട് ദിവസം മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. വാർത്ത പുറത്ത് വന്നപ്പോൾ പലരും കരുതിയത് ഷക്കീല വളർത്തുന്ന ട്രാൻസ്ജെന്റർ യുവതികളിൽ ആരെങ്കിലുമാകും നടിയെ ആക്രമിച്ചതെന്നാണ്. അവരിൽ ചിലരുടെ ഫോട്ടോകളും പ്രചരിച്ചിരുന്നു. എന്നാൽ‌ സത്യാവസ്ഥ അതായിരുന്നില്ല. ഷക്കീലയെ അടിച്ചത് താരത്തിന്റെ സഹോദരന്റെ മകൾ ശീതളാണ്. ആ പെൺകുട്ടി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയില്‍ താമസിക്കുന്ന ഷക്കീല സഹോദര പുത്രിയായ ശീതളിനെ വളരെ ചെറിയ പ്രായം മുതല്‍ ദത്തെടുത്ത് വളര്‍ത്തുകയാണ്.

തന്നെ അടിച്ചതുകൊണ്ടാണ് താനും ക്ഷമ നശിച്ച് തിരിച്ച് അടിച്ചതെന്നാണ് ശീതൾ മാധ്യമങ്ങളോട് പറഞ്ഞത്. ശീതളിന്റെ വാക്കുകളിലേക്ക്… ‘പതിനഞ്ച് ദിവസം മുമ്പ് ഞാനും അവരും (ഷക്കീല) തമ്മിൽ വഴക്കുണ്ടായി. അന്ന് തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അവരുടെ സഹായി വഴി എന്നെ കോൺടാക്ട് ചെയ്ത് തിരികെ വീട്ടിലേക്ക് വിളിച്ചു.’ നിരന്തരമായി വിളിച്ചതുകൊണ്ട് ഞാൻ തിരികെ അവരുടെ വീട്ടിലേക്ക് പോയി. പക്ഷെ അവിടെയുള്ള ആരോടും ഞാൻ സംസാരിച്ചിരുന്നില്ല. അതിൽ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അപവാ​​ദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാനിത് നിരന്തരമായി അവരുടെ വായിൽ നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്.’ പരമാവധി പ്രതികരിക്കാതെ ക്ഷമിച്ചു. വീണ്ടും വീട്ടിലേക്ക് ചെന്നപ്പോൾ ഇത് തന്നെ ആവർത്തിച്ചതുകൊണ്ട് ഞാൻ അവരോട് എതിർത്ത് സംസാരിച്ചു. രാത്രിയിൽ മുഴുവൻ അവർ മദ്യലഹരിയിലായിരുന്നു. ഞങ്ങൾ രണ്ടുപേരും മാത്രമാണ് ആദ്യം വീട്ടിലുണ്ടായിരുന്നത്. പിന്നീട് ഒരു ആന്റി വന്ന് സമാധാനത്തിൽ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞു.’ ‘ആ സംസാരത്തിനിടയിലും എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി അവർ സംസാരിച്ചു. ശേഷം അവർ എന്നെ അടിച്ചു അപ്പോൾ ഞാനും തിരിച്ച് അടിച്ചു.

കൂടാതെ നഖം ഉപയോ​ഗിച്ച് ഞാൻ മാന്തി. പിന്നാലെ അവരുടെ സുഹൃത്തുക്കൾ വന്നു. അതിൽ ഒരാൾ അഡ്വക്കേറ്റാണ്.’ ‘അവർ എന്നോട് ഷക്കീലമ്മയുടെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ പറ‍ഞ്ഞു. ചെയ്തില്ലെങ്കിൽ പോലീസിൽ പരാതിപ്പെട്ട് റിമാാന്റ് ചെയ്യാൻ വഴിനോക്കുമെന്നും പറഞ്ഞു. ആദ്യം ഷക്കീലാമ്മയുടെ അഡ്വക്കേറ്റാണ് എന്നെ അടിച്ചത്. എല്ലാ ദിവസവും അവർ (ഷക്കീല) മദ്യപിക്കും. പിന്നെ വഴക്കുണ്ടാക്കും അടുത്ത ദിവസം ആ പ്രശ്നം സോൾവാകും. രക്ഷപ്പെടാൻ വഴിയില്ലാതെയാണ് അടിക്കേണ്ടി വന്നത്’, എന്നാണ് ശീതളും സഹോദരിയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

More in Malayalam

Trending