Malayalam
മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിൽ നസ്രിയ! ചിത്രങ്ങൾ വൈറൽ
മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിൽ നസ്രിയ! ചിത്രങ്ങൾ വൈറൽ
Published on
വീണ്ടും മലയാള സിനിമയുടെ ഭാഗമാവാൻ ഒരുങ്ങുകയാണ് നസ്രിയ. ഇത്തവണ ബേസിൽ ജോസഫ് നായകനാകുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. നായികാ പ്രാധാന്യമുള്ള വേഷം മലയാളത്തിൽ അവസാനമായി ചെയ്തത് ബാംഗ്ലൂർ ഡെയ്സിൽ ആണ്. ട്രാൻസിൽ നല്ലൊരു വേഷം ഉണ്ടായെങ്കിലും പ്രേക്ഷകർ ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നത് ‘ദിവ്യ പ്രകാശ്’ എന്ന കഥാപാത്രത്തെയാണ്. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. മഞ്ഞ ഫ്ലോറൽ സാരിയിൽ പുത്തൻ ലുക്കിലാണ് താരത്തിന്റെ പോസ്. മീരനന്ദന്റെ ഹൽദി ഫംങ്ഷന് വേണ്ടി ഒരുങ്ങിയതാണ് നസ്രിയ. മീര നന്ദൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരുമായുള്ള ഹൽദി ചിത്രങ്ങൾ നസ്രിയ സ്റ്റോറിയിൽ ഇട്ടിട്ടുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് കാണുന്നത്.
Continue Reading
You may also like...
Related Topics:Nazriya Nazim
