Malayalam
മഞ്ജുവിനെയും മധുവാര്യയറിനെയും അൺഫോളോ ചെയ്തു മീനാക്ഷി! മകൾ കളഞ്ഞിട്ടും മകളെ ചേർത്ത് പിടിച്ച് മഞ്ജു! സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു.
മഞ്ജുവിനെയും മധുവാര്യയറിനെയും അൺഫോളോ ചെയ്തു മീനാക്ഷി! മകൾ കളഞ്ഞിട്ടും മകളെ ചേർത്ത് പിടിച്ച് മഞ്ജു! സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു.
ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി ഡോക്ടർ ആയതിന് പിന്നാലെയായിരുന്നു ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയും പുറത്തുവന്നത്. മകളെ ഫോളോ ചെയ്യുന്ന അമ്മ മഞ്ജു വാര്യർ. അമ്മയെ ഫോളോ ചെയ്യുന്ന മീനാക്ഷി. മിക്ക മാധ്യമങ്ങളിലും വാർത്തകൾ നിറയുകയും ചെയ്തു. എന്നാലിപ്പോഴിതാ മീനാക്ഷിയുടെ ഫോളോ ലിസ്റ്റ് എടുത്താൽ മഞ്ജുവിനെ കാണാൻ ഇല്ല. അമ്മയുടെ ലിസ്റ്റിൽ മകൾ ഉണ്ടുതാനും. എന്നാൽ അമ്മയെ മാത്രമല്ല അമ്മാവനെയും ഫോളോ ലിസ്റ്റിൽ നിന്നും മീനാക്ഷി ഒഴിവാക്കിയിരിക്കുകയാണ്.
പൊതുവെ മാധ്യമങ്ങളിൽ നിന്നും കാമറ കണ്ണുകളിൽ നിന്നൊക്കെ അകലം പാലിക്കുന്ന ആളാണ് മീനാക്ഷി. ഒരുപക്ഷെ ഒരുപാട് വാർത്തകൾ വന്നതോടെ ചർച്ചകൾ നില്ക്കാൻ വേണ്ടി അൺ ഫോളോ ചെയ്തതും ആകാം. ഇത്രയൊക്കെ ചർച്ച ആകും എന്നൊരിക്കലും ഓർത്തുകാണില്ല എന്നൊക്കെയും ആരാധകർ പറയുന്നുണ്ട്. എന്നിരുന്നാലും മീനാക്ഷി അമ്മയെ അൺ ഫോളോ ചെയ്തേ ശരിയല്ല എന്നുള്ള ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്. മലയാളി പ്രേക്ഷകർ വളരെ വേദനയോടെ കേട്ട ഒരു വിവാഹമോചന വാർത്തയായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിനേഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിഞ്ഞത്. ആ ബന്ധത്തിലാണ് മീനാക്ഷി പിറന്നതും. വിവാഹമോചനത്തിനുശേഷം മകളുടെ സംരക്ഷണാവകാശം ദിലീപ് ഏറ്റെടുത്തു. ഏറെക്കാലം അച്ഛനും മകളും ഒറ്റയ്ക്കായിരുന്നു. ശേഷമാണ് കാവ്യ മാധവൻ ദിലീപിന്റെ രണ്ടാം ഭാര്യയായി വരുന്നത്.
ആ വിവാഹത്തിനും മീനാക്ഷി അച്ഛന് പൂർണ പിന്തുണ നൽകി. കാവ്യയിൽ മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. അച്ഛന്റെ രണ്ടാം ഭാര്യയായല്ല സുഹൃത്തുക്കളെപ്പോലെയാണ് മീനാക്ഷിയും കാവ്യയും കഴിയുന്നത്. മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ഇപ്പോഴും ദിലീപ് സോഷ്യൽമീഡിയയിൽ പരിഹാസവും കുറ്റപ്പെടുത്തലുകളും കേൾക്കാറുണ്ട്. അതുപോലെ തന്നെ അമ്മ മഞ്ജുവിനെ തിരിഞ്ഞ് നോക്കാത്ത മകളെന്നുള്ള ആക്ഷേപം മീനാക്ഷിക്കും സോഷ്യൽമീഡിയ വഴി ലഭിക്കാറുണ്ട്. ഉർവശിയും മനോജ് കെ ജയനും വേർപിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണം മനോജ് കെ ജയൻ ചോദിച്ച് വാങ്ങിയിരുന്നു. എന്നാൽ കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ അച്ഛന്റേയും അമ്മയുടേയും സ്നേഹം ലഭിക്കുന്നുണ്ട്.
കാരണം അമ്മ ഉർവശിക്കൊപ്പവും സമയം ചിലവഴിക്കാൻ കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയുമായി താരതമ്യം ചെയ്തതാണ് പലരും മീനാക്ഷിയെ കുറ്റപ്പെടുത്തുന്നത്. മനസാക്ഷിയില്ലാത്ത മകളാണ് മീനാക്ഷിയെന്നൊക്കെയാണ് പലരും താരപുത്രിയെ കുറ്റപ്പെടുത്തി പറയാറുള്ളത്. മാത്രമല്ല മഞ്ജുവും മീനാക്ഷിയും വലിയ അകൽച്ചയിലാണെന്ന തരത്തിലും പ്രചാരമുണ്ട്. എന്നാൽ സത്യാവസ്ഥ അതല്ലെന്നും അമ്മ-മകൾ ബന്ധം ഇരുവരും പവിത്രമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും വ്യക്തമാകുന്ന രീതിയിലായിരുന്നു ഇരുവരും ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചത്. പക്ഷെ അങ്ങനെയുള്ള എല്ലാ ചർച്ചയും ആണ് ഇതോടെ അവസാനിക്കുന്നത്.