Malayalam
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് ആ ഒരൊറ്റകാര്യം മാത്രം!! അതിലാണ് ഞാൻ വീണത്; ജയറാം പറഞ്ഞത് ഇങ്ങനെ…
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് ആ ഒരൊറ്റകാര്യം മാത്രം!! അതിലാണ് ഞാൻ വീണത്; ജയറാം പറഞ്ഞത് ഇങ്ങനെ…
യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ് നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹം ചെയ്യുന്നത്. രണ്ട് പേരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മക്കൾ രണ്ട് പേരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജയറാം. രണ്ട് മക്കളുടെയും വിവാഹം നടക്കുന്നതിൽ സന്തോഷമുണ്ട്. മോളുടേത് ജാതകം നോക്കി വന്നതാണ്. കണ്ണന്റെ പങ്കാളിയെ കണ്ണൻ തന്നെ തെരഞ്ഞെടുത്തത്. ഇതൊക്കെയാണ് ഈ വർഷത്തെ സന്തോഷമെന്ന് ജയറാം വ്യക്തമാക്കി. സ്ത്രീധനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും ജയറാം പങ്കുവെച്ചു. മകൻ ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണാ അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നോയെന്നാണ് ഞാൻ പറഞ്ഞത്. ഇട്ട് കൊണ്ടുവരുന്ന ഡ്രസ് അല്ലാതെ ബാക്കി നീയാണ് അവൾക്ക് വാങ്ങിച്ച് കൊടുക്കേണ്ടത്. അവർ വലിയ കുടുംബമാണ്. എങ്കിൽപ്പോലും ഞാനങ്ങനെ പറഞ്ഞു.
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് കല്യാണം തൊട്ട് ഞങ്ങൾ നടത്തിക്കോളാം, ഞങ്ങൾക്കീ കുഞ്ഞിനെ മാത്രം തന്നാൽ മതിയെന്നാണ്. അതാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. സ്ത്രീധനം നൂറ് ശതമാനം തെറ്റാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വിക്കുന്ന ആളാണ് ഞാൻ. അത് സമൂഹത്തിൽ നിന്നും ഒഴിഞ്ഞ് പോകേണ്ട സമയം എന്നോ കഴിഞ്ഞെന്നും ജയറാം വ്യക്തമാക്കി. യുഎസിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. വിവാഹത്തെക്കുറിച്ചോ വരനെക്കുറിച്ചോ മാളവിക ഇതുവരെ സംസാരിച്ചിട്ടില്ല.