ഭൂമി വിറ്റ കാശിന് ഞാനൊരു സർപ്രൈസ് അവൾക്ക് കൊടുത്തു!!! പക്ഷെ അന്ന് അതിന്റെ പേരില്‍ നല്ല ബഹളമുണ്ടാക്കി!! തുറന്നു പറച്ചിലുമായി സുബിയുടെ ‘അമ്മ
സുബിസുരേഷ് വിടപറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇന്നും മലയാളികളുടെ മനസില്‍ സുബിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്.ഇപ്പോഴിതാ മകളെ പറ്റി പറഞ്ഞ് സുബിയുടെ അമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. വിവാഹം കഴിക്കാനോ നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഒരുങ്ങി നടക്കാനോ തീരെ താല്‍പര്യമില്ലാത്ത ആളായിരുന്നു സുബി. സ്വന്തം വസ്ത്രങ്ങള്‍ വാങ്ങാന്‍ പോലും അവള്‍ പോവാറില്ലായിരുന്നു എന്നാണ് സുബിയുടെ അമ്മ പറയുന്നത്. ലുലു വന്നതില്‍ പിന്നെയാണ് സുബി വല്ലപ്പോഴും ഒന്ന് പുറത്തു പോകുന്നത്. അല്ലാതെ ഡ്രസ്സ് എടുക്കാന്‍ പോലും സുബി വരാറില്ല.
ഞാന്‍ പോയി എന്റെ അളവിലാണ് അവള്‍ക്ക് വേണ്ടി ഡ്രസ്സ് വാങ്ങുന്നത്. ഇടയ്‌ക്കൊന്ന് ഇത്തിരി വണ്ണം വച്ചപ്പോഴാണ് ഇത്തിരി വ്യത്യാസം വന്നത്. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ അളവാണ്. അവള്‍ക്ക് വേണ്ടിയുള്ള ഡ്രസ് ഞാന്‍ പോയി എടുത്തു കൊണ്ടു വരികയാണ് ചെയ്യാറുള്ളത്. എന്നിട്ട് ഇട്ടു നോക്കി അത് ശരിയായില്ലെങ്കില്‍ ഞാന്‍ തന്നെ പോയി മാറ്റി കൊണ്ടുവന്നു കൊടുക്കും. അല്ലാതെ അവള് കടയിലേക്ക് പോലും ഒന്ന് വരാറില്ല. അവളെ കടയില്‍ ഒന്നും വെച്ച് ആരും കണ്ടിട്ടുണ്ടാവില്ലാവില്ലെന്നാണ്,’ സുബിയുടെ അമ്മ പറയുന്നത്.
കുറെ നാളായി സുബി അധികം ഷോകള്‍ ഒന്നും അവള്‍ ഏറ്റെടുക്കാറുണ്ടായിരുന്നില്ല. സ്റ്റേജ് ഷോകള്‍ ചെയ്യുന്നതായിരുന്നു അവള്‍ക്ക് ഏറ്റവും ഇഷ്ടം. അത് കഴിഞ്ഞിട്ടേ ബാക്കി എന്തിനും സ്ഥാനം ഉണ്ടായിരുന്നുള്ളു. സെലിബ്രിറ്റിയായത് കൊണ്ട് ഒന്ന് ഒരുങ്ങി നടക്കണമെന്ന ചിന്തയെന്നും അവള്‍ക്കില്ലായിരുന്നു. ഞാന്‍ ഒരിക്കല്‍ ഭൂമി വിറ്റ കാശിന് അവള്‍ക്ക് കല്യാണത്തിന് ഒക്കെ ഇടാന്‍ പറ്റുന്ന പോലത്തെ ഒരു വലിയ മാല വാങ്ങിക്കൊണ്ടു വന്നു. അവള്‍ എന്നോട് അതിന്റെ പേരില്‍ നല്ല ബഹളമുണ്ടാക്കി. അടുത്തദിവസം ഞാനത് കൊണ്ടുപോയി മാറ്റി ചെറിയ ആഭരണങ്ങളാക്കി വാങ്ങിക്കേണ്ടി വന്നു. എനിക്ക് അങ്ങനത്തെ സാധനങ്ങള്‍ ഒന്നും ഇട്ടിട്ട് ഒരു കല്യാണം വേണ്ട എന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്.
നിനക്ക് ഏഴു പവന്റെ താലിമാല വേണോ എന്നൊക്കെ രാഹുല്‍ അവളോട് എപ്പോഴും ചോദിക്കുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ അവള്‍ എന്നോട് വന്നു പറയും, ‘ദേ ഇവന്‍ എന്നോട് ഏഴ് പവന്റെ താലിമാല വേണോ എന്ന് ചോദിക്കുന്നു. എന്നിട്ട് അത് ആര് ഇടാനാണ് ചോദിക്ക് എന്ന്.’ അവള്‍ക്ക് സ്വര്‍ണ്ണത്തോട് ഒരു ഭ്രമവും ഇല്ലായിരുന്നു. എന്നാല്‍ എനിക്ക് എല്ലാം വാങ്ങി തരുമായിരുന്നു. എന്റെ എല്ലാ ബര്‍ത്ത്‌ഡേക്കും മോതിരം വാങ്ങി തരുമായിരുന്നു. പണ്ട് മോതിരമിടുന്നത് എനിക്ക് ഇഷ്ടമായിരുന്നു. അതറിയാവുന്നത് കൊണ്ട് അവള്‍ അതും വാങ്ങി വരും. കഴിഞ്ഞ 10 വര്‍ഷമായിട്ട് 10 മോതിരം ആയി. ഇതോടെ ഇനി ഇടാന്‍ വിരലില്ല, അതോണ്ട് വാങ്ങണ്ടെന്ന് പറഞ്ഞിരുന്നു. ഞാനിപ്പോള്‍ അത് ഉപയോഗിക്കാറുമില്ല എന്നാലും അവള്‍ വാങ്ങിത്തരും.
ഒന്നും വാങ്ങരുത് എന്ന് പറഞ്ഞാലും, അവള്‍ വാങ്ങും. വീട്ടില്‍ ഇല്ലാത്ത സമയത്താണെങ്കില്‍ ഇവിടെ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടേ പോകുള്ളൂ. എന്നിട്ട് രാത്രി 12 മണിക്ക് ഫോണ്‍ വിളിച്ച് അങ്ങോട്ട് പോകൂ, ഇങ്ങോട്ട് പോകൂ, അവിടെയുണ്ടെന്ന് ഓക്കെ പറഞ്ഞ് ആ ഗിഫ്റ്റ് തരുമെന്നും.’ അമ്മ പറയുന്നു.
സുബിയുടെ ചികിത്സയ്ക്ക് വേണ്ടി ഉണ്ടായിരുന്ന കുറച്ച് സ്ഥലമൊക്കെ വില്‍ക്കേണ്ടി വന്നിരുന്നു. എന്നിരുന്നാലും ബാധ്യതകളോ കടമോ ഒന്നുമില്ല. ഇനി ജീവിക്കാനുള്ള വഴി നോക്കിയാല്‍ മതി. അല്ലാതെ വേറൊരു കുഴപ്പവുമില്ല. പിന്നെ സുബി ഷൂട്ട് ചെയ്ത് വെച്ച കുറേ വീഡിയോസ് യൂട്യൂബ് ചാനലിലൂടെ വൈകാതെ പുറത്ത് വിടുമെന്നും നടിയുടെ അമ്മ വെളിപ്പെടുത്തിയിരിക്കുകയാണ്.