ഭയങ്കര ഇമോഷണലായി, കരഞ്ഞാണ് സംസാരിച്ചത്!!! അത്ഭുതം തോന്നിപ്പോയ നിമിഷത്തെപ്പറ്റി തുറന്നു പറഞ്ഞു അനശ്വര
മഞ്ജു വാര്യര്‍ക്കൊപ്പം ഉദാഹരണം സുജാതയിലൂടെ അഭിനയിച്ചാണ് അനശ്വര ശ്രദ്ധ നേടിയത്. അതിനുശേഷം നായികനിരയിലേക്ക് തന്നെ വളരെ പെട്ടന്നായിരുന്നു അനശ്വരയുടെ കടന്നുവരവ് . പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ഹിറ്റ് സിനിമകളിലെ നായികയായി എത്തി. ഇപ്പോഴിതാ പുതിയ സിനിമയായ നേരത്തിലെ പ്രകടനത്തിലൂടെ വീണ്ടും കയ്യടി നേടുകയാണ് അനശ്വര. മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ അനശ്വരയുടെ പ്രകടനത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നേരത്തിലേത് എന്നാണ് ചിത്രം കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്. അന്ധയായ, ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വേഷമാണ് നേരില്‍ അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു ആരാധകനെക്കുറിച്ചുള്ള അനശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഞങ്ങള്‍ നാട്ടിലായിരുന്ന സമയത്ത്. സുജാത കണ്ടിട്ട് ഒരാള്‍ അന്വേഷിച്ചു വന്നിരുന്നു. ദൂരെ എവിടെയോ നിന്നാണ് വരുന്നത്. ബസിനാണ് വന്നതും. വഴിയുമറിയില്ല. അടുത്തുള്ള ആള്‍ക്കാരോട് ചോദിച്ച് ചോദിച്ചാണ് വന്നത്. വീട്ടിലേക്കല്ല വേറൊരു വീട്ടിലേക്കാണ് വന്നത്. ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അറിയാത്തതിനാല്‍. മഞ്ജു ചേച്ചിയുടെ മകളായി അഭിനയിച്ച സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് വന്നതെന്നാണ് അനശ്വര പറയുന്നത്. ഞങ്ങള്‍ എവിടെയോ പോകാന്‍ വേണ്ടി ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അച്ഛനെ വിളിക്കുന്നത്, ഇവിടെ ഒരാള്‍ വന്നിട്ടുണ്ട് ഒന്ന് വരുമോ എന്ന് ചോദിച്ച്. എന്താണെന്ന് അറിയാനായി ഞങ്ങള്‍ അങ്ങോട്ട് ചെല്ലുകയായിരുന്നു.
സിനിമ കണ്ടു, ഭയങ്കര ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ഓരുപാട് സംസാരിച്ചു. എനിക്ക് അത്ഭുതമായിരുന്നു. അങ്ങനെയുള്ളൊരാള്‍, അവര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറയുമ്പോള്‍ അവര്‍ സിനിമ കാണാന്‍ വേണ്ടി എടുത്ത എഫേര്‍ട്ടൊക്കെ ഓര്‍മ്മ വന്നുവെന്നും അനശ്വര പറയുന്നു. നേര് കണ്ടിട്ട് മലയാളി അല്ലാത്തൊരാള്‍ വന്ന് ഒരുപാട് സംസാരിച്ചു. ഭയങ്കര ഇമോഷണലായി, കരഞ്ഞാണ് സംസാരിച്ചത്. ഞാന്‍ നന്ദി പറഞ്ഞു. നേര് കണ്ട് ഇറങ്ങി വരുകയായിരുന്നു അവര്‍. സെല്‍ഫിയൊക്കെ എടുത്താണ് പോയത്. ഒരു അമ്മ വന്ന് മക്കളൊക്കെ പറഞ്ഞു നല്ല സിനിമയാണെന്ന് ഞാന്‍ പോയി കാണാം എന്ന് പറഞ്ഞുവെന്നും അനശ്വര പറയുന്നു.