ബ്ലാക്‌മെയ്‌ലിങും, ലക്ഷങ്ങൾ തട്ടിയെടുക്കലും… വലയിൽ വീഴുന്നത് ഗായകൻ അർമാൻ മാലിക്കിന്റെ വ്യാജപ്രൊഫൈലിൽ
By
Published on
പ്രശസ്ത ബോളിവുഡ് ഗായകൻ അർമാൻ മാലിക്കിന്റെ വ്യാജപ്രൊഫൈൽ ഉണ്ടാക്കി 30കാരന്റെ തട്ടിപ്പ്. അർമാന്റെ വ്യാജപ്രൊഫൈൽ ഉണ്ടാക്കി നിരവധി സ്ത്രീകളെയാണ് തമിഴ്നാട് സ്വദേശിയായ മഹേന്ദ്ര വർമ്മ ചതിച്ചത്. വില്ലുപുരം സ്വദേശിയായ ഇയാൾ അർമാൻ മാലിക്കിന്റെ യഥാർഥ പ്രൊഫൈലിൽ നിന്നുമുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്താണ് ഇയാൾ പ്രൊഫൈൽ സൃഷ്ടിച്ചത്. ഈ പ്രൊഫൈലിൽ വഴി നിരവധി സ്ത്രീകളുമായി സൗഹൃദത്തിലായി. പലരം ഇയാളുടെ വലയിൽ വീഴുകയും ചെയ്തു. വലയിൽ വീണവരോട് നഗ്നദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും അയച്ചു നൽകാൻ പറഞ്ഞു. അങ്ങനെ അയച്ചവരെ ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. കോയമ്പത്തൂർ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. |
singer Armaan Malik fake fb
Continue Reading
You may also like...
Related Topics: