Uncategorized
ബ്ലാക്ക് ഡ്രെസ്സിൽ അതീവ ഭംഗിയോടെ പ്രണയാതുരരായി അർജുൻ – ശ്രീതു! വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
ബ്ലാക്ക് ഡ്രെസ്സിൽ അതീവ ഭംഗിയോടെ പ്രണയാതുരരായി അർജുൻ – ശ്രീതു! വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്രേക്ഷകർ സ്വീകരിച്ച കോമ്പോ ആയിരുന്നു അർജുൻ – ശ്രീതു കോമ്പോ. ഈ കോമ്പോയ്ക്ക് ധാരാളം ഫാൻസ് ഉണ്ടായിരുന്നു. എന്നാൽ ഇരുവരും പ്രണയമാണെന്ന് പറഞ്ഞിട്ടില്ല. ഷോയില്‍ നില്‍ക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും തങ്ങള്‍ ഉറ്റ സുഹൃത്തുക്കളാണെന്നും ഇരുവരും പറയുകയുണ്ടായി. ഇപ്പോള്‍ ഇതാ അര്‍ജുന്റെയും ശ്രീതുവിന്റെയും ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇരുവരുടെയും ബീച്ച് സൈഡില്‍ വച്ചുകൊണ്ടുള്ള ഒരു നൃത്തരംഗമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുപേരും ബ്ലാക്ക് ഡ്രെസ്സിൽ അതീവ ഭംഗിയോടെ പ്രണയാതുരരായി നിൽക്കുകയാണ് ഇരുവരും. എന്തായാലും ഫാൻസിന് ഏറെ സന്തോഷം നൽകിയ കാര്യം കൂടിയാണ്. ഇരുവരുടെയും വീഡിയോ വൈറലായതോടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇരുവരും തങ്ങളുടെ റിലേഷനില്‍ വ്യക്ത വരുത്തുകയും ചെയ്തിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നും ഇല്ല, സുഹൃദ് ബന്ധം മാത്രമാണ് എന്നായിരുന്നു അർജുനും ശ്രീതുവും പറഞ്ഞത്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ശ്രീജുന്‍ ജോഡികളെ ഒരുമിച്ച് കാണാനാണ് പല പ്രേക്ഷകർക്കും ഇഷ്ടം. പുറത്ത് ഞങ്ങളുടെ കോംമ്പോയ്ക്ക് നല്ല പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ടായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രീതു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ശ്രീജുന്‍ എന്ന പേരില്‍ ആളുകള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചില വീഡിയോകളൊക്കെ കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. അത്തരമൊരു ബോണ്ട് ഇരുവർക്കും ഇടയിലുണ്ട്. പുറത്ത് അത് എങ്ങനെ പോകുന്നുവെന്ന് അറിയില്ലായിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ അങ്ങനെ തോന്നുകയും ചെയ്യുമെന്നും താരം വ്യക്തമാക്കി. ഞാനും അർജുനും നല്ല സുഹൃത്തുക്കളാണ്. അല്ലതെ ഞങ്ങള്‍ തമ്മില്‍ പ്രണയ ബന്ധമോ റിലേഷന്‍ഷിപ്പോ ഇല്ല. വെറും സുഹൃത്തുക്കള്‍ മാത്രം. പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്. അവിടെ ദേഷ്യം വരുമ്പോള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നുവെച്ച് എല്ലാ വിഷയങ്ങളിലും കയറി ഇടപെടാറില്ല. ഞാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രതികരിക്കാറുള്ളതെന്നും ശ്രീതു വ്യക്തമാക്കി.