ബോയ്ഫ്രണ്ട് ഉണ്ടോ? ഗായികയുടെ രസകരമായ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽമീഡിയ
ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പാചകത്തിലും മികവ് തെളിയിച്ച ഗായിക, പുത്തൻ പാചകപരീക്ഷണങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് അഭിരാമിക്കു പരുക്കേറ്റത് വാർത്തയായിരുന്നു. ഏകദേശം ഒരു വർഷം മുൻപ് എറണാകുളത്ത് സ്വന്തമായി ഒരു കഫേയും അഭിരാമി ആരംഭിച്ചു. ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് ഗായിക. . ഇപ്പോൾ കാമുകൻ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അഭിരാമി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ കൂടിയാണ് അഭിരാമിയുടെ പ്രതികരണം. ‘ആളുകൾ എന്നോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ’ എന്ന ചോദ്യം എഴുതിക്കാണിച്ച അഭിരാമി, അതിന്റെ മറുപടിയായി മോഹൻലാൽ ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ‘ആവശ്യമില്ലാത്ത കാര്യം ചോദിക്കേണ്ട എന്ന’ മോഹൻലാലിന്റെ ഡയലോഗ് ഉൾപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ കോർത്തിണക്കിയ അഭിരാമിയുടെ റീൽ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഗായികയുടെ രസകരമായ ഈ പ്രതികരണം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.
എന്തായാലും ഈ വീഡിയോ കണ്ട ആരും അഭിരാമിയോട് ഈ ചോദ്യം ചോദിച്ച് വരില്ലെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഭിരമിക്ക് നേരെ ഇടയ്ക്കിടെ വിമർശനങ്ങൾ വരാറുണ്ട്. എന്നാൽ തക്ക മറുപടി തന്നെയാണ താരം കൊടുക്കാറുള്ളത്. ചേച്ചി അമൃതക്കെതിരെ വരുന്ന വിമർശനങ്ങൾക്കും അഭിരാമി മറുപടി കൊടുക്കാറുണ്ട്. അഭിരാമിയുടെ ഈ രീതിക്ക് അഭിനന്ദനം ലഭിക്കാറുമുണ്ട്. എന്തായാലും ഇപ്പോൾ പങ്കുവെച്ച വീഡിയോയും മികച്ചതായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഗായികയ്ക്ക് പുറമെ താൻ നല്ല കുക്ക് കൂടിയാണ് എന്ന് തെളിയിക്കുകയാണ് താരം. തന്റെ പാചക പരീക്ഷണങ്ങൾ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ പാചകം ചെയ്യുന്നതിനിടെ താരത്തിന് അപകടം പറ്റിയിരുന്നു. മിക്സി പൊട്ടിത്തെറിച്ചായിരുന്നു അഭിരാമിക്ക് അപകടം പറ്റിയത്. അഭിരാമി തന്നെയാണ് അപകടം പറ്റിയ വാർത്ത പങ്കുവെച്ചത്. ഏതാണ് ഒരു വർഷം മുമ്പ് എറണാകുളത്ത് സ്വന്തമായി ഒരു കഫേ അഭിരാമി ആരംഭിച്ചിട്ടുണ്ട്. പാട്ടും പാചകവുമൊക്കെയായി തിരക്കിലാണ് അഭിരാമി. സോഷ്യൽ മീഡിയയിൽ പാചകത്തിന്റെ വീഡിയോ പങ്കുവെയ്ക്കാറുണ്ട്.
