Malayalam
ബിബി വീട്ടിൽ വെച്ച് ജിന്റോയുടെ ചതി! അസിറോക്കിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി മത്സരാർത്ഥികൾ
ബിബി വീട്ടിൽ വെച്ച് ജിന്റോയുടെ ചതി! അസിറോക്കിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി മത്സരാർത്ഥികൾ
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചിട്ടും മത്സരാർഥികളുടെ പിന്നാലെ തന്നെയാണ് സോഷ്യൽമീഡിയ. ബി ബി വീട്ടിൽ നിന്നും സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന് പുറത്തായ മത്സരാർത്ഥിയായിരുന്നു അസി റോക്കി. സിജോയുടെ താടിയെല്ല് തകർത്തതിനാണ് റോക്കിയെ പുറത്താക്കിയത്. ഇപ്പോഴിതാ സംഭവത്തില്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അസി റോക്കി. എങ്ങനെയാണ് അത് സംഭവിച്ചതെന്ന് ചോദിച്ചാല്‍ അതിന് എനിക്ക് വ്യക്തമായ ഉത്തരമില്ല. സാഹചര്യങ്ങളാണ് നമ്മളെ പലതിലേക്കും കൊണ്ടു ചെന്നെത്തിക്കുന്നത്. അതുപോലെത്തെ ഒരു സാഹചര്യം അവിടെ ഉണ്ടായെന്നും താരം വ്യക്തമാക്കുന്നു.
ഞാന്‍ ഇത്രത്തോളം അപമാനിക്കപ്പെട്ട ഒരു സംഭവം വേറെ ഉണ്ടായിട്ടില്ല. ഒരിക്കലും ഞാന്‍ അതിനെ ന്യായീകരിക്കുന്നില്ല. തെറ്റ് തന്നെയാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം. അതുപോലെ തന്നെയാണ് നമ്മുടെ പേഴ്സണല്‍ സ്പെയിസിലേക്ക് കടന്ന് വരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളതെന്നും അസി റോക്കി വ്യക്തമാക്കുന്നു. രണ്ട് പ്രാവശ്യമാണ് അദ്ദേഹം എന്റെ ശരീരത്തില്‍ തൊട്ടത്. ഏത് തരത്തിലുള്ള തൊടലാണെങ്കിലും അത് എനിക്ക് ഇഷ്ടമല്ല. ഒരിക്കല്‍ മുന്നറിയിപ്പ് കൊടുത്തിട്ടും അദ്ദേഹം വീണ്ടും തൊട്ടു.
ജിന്റോ ഇപ്പോഴും ഷോക്കടിച്ചത് പോലെ നില്‍ക്കുകയാണ്. അദ്ദേഹത്തെ കാണുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അറിയാന്‍ സാധിക്കും. ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം കപ്പിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. ഭയങ്കരമാ അവസരവാദം ഉള്ളയാളാണ്. അതുപോലെ തന്നെ കള്ളം, അതിന്റെ പീക്ക് ലെവലാണ്. എന്ത് പറയണം പ്രവർത്തിക്കണം എന്ന് അദ്ദേഹത്തിന് അറിയില്ല. അപ്പോള്‍ എന്റെ ഇടിക്കേസ് ചോദിക്കുന്നവരോട്. അത് മാറ്റി നിർത്തി കാര്യങ്ങള്‍ നോക്കണമെന്നും റോക്കി പറയുന്നു. പുള്ളി വിജയിക്കാന്‍ ഏത് അറ്റം വരേയും പോകും. ആരെ വഞ്ചിച്ചിട്ടാണെങ്കിലും ആരെ ദ്രോഹിച്ചിട്ടാണെങ്കിലും എന്റെ കാര്യം നടക്കണമെന്ന് ഒരു ടാസ്കിലൂടെ പുള്ളി തെളിയിച്ചു.
അതുപോലെ സ്വന്തമായി തന്നെ മുറിവേല്‍പ്പിച്ചിട്ട് സിജോയുടെ പേരില്‍ പരാതി പറഞ്ഞു. അത് അവിടെ സംസാര വിഷയമാണ്. ഇതൊക്കെ പറയുമ്പോള്‍ മറ്റുള്ളവർക്ക് മനസ്സിലാക്കാത്തത് എന്താണ്. കയ്യിലെ ആ മുറിവ് രതീഷും ജിന്റോയും കൂടെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണ്. അതിലൂടെ സിജോയെ ചതിച്ച് നടപ്പിലാക്കാനായിരുന്നു പദ്ധതി. അത് സത്യമാണെന്ന് വരുത്തി തീർക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തി. പിന്നെ എനിക്ക് ജിന്റോയോട് പറയാനുള്ളത്, അന്ന് പറഞ്ഞത് പോലെ കാഷ് മറ്റുള്ള മത്സരാർത്ഥികള്‍ക്ക് വീതിച്ച് കൊടുക്കണമെന്നാണ്. എനിക്ക് എന്തായാലും വേണ്ട, ആർക്കെങ്കിലും കൊടുക്ക്. കാഷ് വേണ്ട, കപ്പ് മാത്രം മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവർക്കുമില്ലെങ്കിലും ഒരാള്‍ക്കെങ്കിലും 3.3 ലക്ഷം രൂപ കൊടുക്കുമോയെന്നും ചോദിക്കുകയാണ് റോക്കി.
എല്ലാവരും ഒരു പോലെ അല്ലല്ലോ. നല്ലതിനെ ഞാന്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്. നല്ലതും ചീത്തയും കണ്ടാല്‍ തിരിച്ചറിയാനും കഴിയും. ചെറുപ്പത്തിലെ തന്നെ ബിസിനസ് രംഗത്തേക്ക് കടന്ന് വന്ന ഒരു വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബോസിലെ പല കാര്യങ്ങളും എനിക്ക് മുന്‍കൂട്ടി കാണാന്‍ സാധിക്കുമായിരുന്നു.
