Connect with us

ബിഗ് ബോസ് കപ്പെടുക്കുകയെന്നതാണ് എന്റെ ആഗ്രഹം. നടക്കുമോ നടക്കില്ലയോ എന്ന് അറിയില്ല. ബിഗ് ബോസ് വീട്ടിലെ ലക്ഷങ്ങൾ പ്രതിഫലം വേണ്ടന്ന് വെച്ചത് ആ ഒരൊറ്റ ഒരാൾ?

Uncategorized

ബിഗ് ബോസ് കപ്പെടുക്കുകയെന്നതാണ് എന്റെ ആഗ്രഹം. നടക്കുമോ നടക്കില്ലയോ എന്ന് അറിയില്ല. ബിഗ് ബോസ് വീട്ടിലെ ലക്ഷങ്ങൾ പ്രതിഫലം വേണ്ടന്ന് വെച്ചത് ആ ഒരൊറ്റ ഒരാൾ?

ബിഗ് ബോസ് കപ്പെടുക്കുകയെന്നതാണ് എന്റെ ആഗ്രഹം. നടക്കുമോ നടക്കില്ലയോ എന്ന് അറിയില്ല. ബിഗ് ബോസ് വീട്ടിലെ ലക്ഷങ്ങൾ പ്രതിഫലം വേണ്ടന്ന് വെച്ചത് ആ ഒരൊറ്റ ഒരാൾ?

ബിഗ് ബോസ് സീസൺ 6ൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ മത്സരാർത്ഥിയായ അഭിഷേക് ജയദീപും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ചിലർ പണം വാങ്ങാതെയാണ് മത്സരിക്കുന്നതെന്നായിരുന്നു അഭിഷേക് പറഞ്ഞത്. ഇതോടെ ഇത് ഗബ്രിയാണോയെന്ന സംശയമായിരുന്നു ആരാധകർ പങ്കിട്ടത്. എന്നാൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നത് ജിന്റോ ആണെന്നാണ് ഇപ്പോൾ ചർച്ച. സായി കൃഷ്ണയും അഭിഷേക് ശ്രീകുമാറും ജിന്റോയും തമ്മിലുള്ള സംസാരമാണ് ഇത് സംബന്ധിച്ചുള്ള സംശയത്തിന് കാരണം. ഞാൻ പണപ്പെട്ടി എടുത്ത് പോകുന്നതിനോട് എന്താണ് അഭിപ്രായം എന്ന് ചോദിച്ച് അഭിഷേകാണ് ചർച്ച തുടങ്ങിയത്. അപ്പോൾ ഞാൻ എന്തിനാണ് നിൽക്കുന്നതെന്നായിരുന്നു ഇതിന് സായ് നൽകിയ മറുപടി. പിന്നാലെ ജിന്റപ്പന് പണപ്പെട്ടി വേണോയെന്നായി സായ്. എന്നാൽ 50 ലക്ഷം വെച്ചിട്ട് ഞാൻ അത് എടുത്ത് പോകില്ല അപ്പോഴാണ് എന്ന് ജിന്റോ പറയുന്നു.

‘ബിഗ് ബോസ് കപ്പെടുക്കുകയെന്നതാണ് എന്റെ ആഗ്രഹം. നടക്കുമോ നടക്കില്ലയോ എന്ന് അറിയില്ല. പക്ഷേ അതാണെന്റെ ആഗ്രഹം. അതിന് എന്ത് വിലയും കൊടുക്കും. പൈസ പ്രധാനമല്ല. പൈസയൊക്കെ നമ്മുക്ക് ഉണ്ടാക്കാം. പല ആൾക്കാരും പൈസ കിട്ടാൻ വേണ്ടി ഇവിടെ പറഞ്ഞ് നടക്കുന്ന കാര്യമുണ്ട്, എനിക്ക് സ്വന്തമായി വീടില്ലെന്നൊക്കെ. വീട് വെക്കാൻ ഉദ്ദേശിച്ച് വരുന്നവർ ഇങ്ങോട്ടല്ല വരേണ്ടത്, ഇത് ഗെയിം ആണ്’, ജിന്റോ പറഞ്ഞു. എന്നാൽ അത് ജിന്റോയുടം കാഴ്ചപ്പാട് മാത്രമാണ് എന്നും എല്ലാം കഷ്ടപ്പെട്ടാണെങ്കിലും ഉണ്ടാക്കിയതിന് ശേഷമാണ് ചേട്ടൻ ബിഗ് ബോസിലേക്ക് വന്നതെന്നും സായ് ഇടപെട്ട് പറഞ്ഞു. പൈസയുടെ മോഹം കൊണ്ട് ആരും വരരുതെന്ന് പറയാനാകില്ല, പിന്നെയെന്തിനാണ് ബിഗ് ബോസ് 50 ലക്ഷം പ്രൈസ് മണി വെയ്ക്കുന്നത് .നിങ്ങൾ പൈസക്കല്ല വന്നതെന്ന് വെച്ച് മറ്റുള്ളവർ അതിനെ കുറിച്ച് ആഗ്രഹിക്കരുതെന്ന് പറയാനാകില്ല. ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾ തീർക്കാനാണ് ഇവിടെ വന്നത്’, സായ് പറഞ്ഞു.

തുടർന്ന് ജിന്റോയ്ക്ക് ദിവസേന പ്രതിഫലം കിട്ടുന്നുണ്ടോയെന്നും സായ് ചോദിച്ചു. ഇതിന് എന്നോട് ബിഗ് ബോസ് ടീം പ്രതിഫലത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഞാൻ പ്രതിഫലത്തിന് വേണ്ടിയല്ല വരുന്നതെന്നാണെന്ന് ജിന്റോ മറുപടി നൽകി. ‘എനിക്കൊരു നടൻ ആകണം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്’, ജിന്റോ പറഞ്ഞു. ഞാനും പ്രതിഫലത്തിനായി വാശിപിടിച്ചില്ലെന്നും നിങ്ങൾക്ക് തോന്നുന്നത് എന്നാണ് പറഞ്ഞതെന്നും സായ് പറഞ്ഞു. ജിന്റോയ്ക്കും എനിക്കും ചെറിയ തുകയെന്ന് തോന്നുന്നത് ഒരിക്കലും ഇവിടെയുള്ള മറ്റുള്ളവർക്ക് ചെറിയ തുക ആകില്ലെന്നും താരം പറഞ്ഞു.

More in Uncategorized

Trending