Connect with us

ബിഗ്‌ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി

Uncategorized

ബിഗ്‌ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി

ബിഗ്‌ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി

മലയാളി പ്രേക്ഷകരെല്ലാം ഇഷ്ടപ്പെടുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ ആറാം സീസനാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്തുക്കൊണ്ടിരിക്കുന്നത്. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 19 മത്സരാർത്ഥികളുമായാണ് ബിഗ്ബോസ് ഇത്തവണ ആരംഭിച്ചത്. അതിനിടയിൽ ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥിയും സിനിമ സീരിയൽ നടിയുമായ യമുനാ റാണി അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പരിപാടിയിലുടനീളം ചർച്ചയായ ചില വിഷയങ്ങളെക്കുറിച്ചാണ് യമുനാ റാണി അഭിമുഖത്തിനിടെ തുറന്നുപറഞ്ഞത്. ബിഗ്ബോസിൽ പറഞ്ഞ കാര്യങ്ങളോട് ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നാണ് താരം പറഞ്ഞത്.ഷോ നടന്ന ആദ്യത്തെ രണ്ടാഴ്ചയും തന്നിലൂടെയാണ് കണ്ടന്റ് പോയതെന്നും യമുനാ റാണി പറയുന്നു.’ബിഗ്‌ബോസിൽ ഞാൻ പറഞ്ഞ കാര്യങ്ങളോടാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. പരിപാടി തുടങ്ങി ആദ്യത്തെ രണ്ടാഴ്ച പോയത് യുമുനാറാണി എന്ന വ്യക്തിയിലൂടെയാണ്. ഞാനായിരുന്നു അപ്പോഴത്തെ സെന്റർ ഓഫ് അട്രാക്ഷൻ. ഒരു പ്ലാനുമില്ലാതെ ഗെയിമിൽ വന്ന് ജനങ്ങൾക്ക് കണ്ടന്റ് കൊടുത്തത് ഞാനാണ്. ബിഗ്‌ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്. അവരുടെ പ്രണയവും നാടകമാണ്. അതൊരു ഗെയിം പ്ലാനാണ്.

ഇപ്പോൾ ചില എപ്പിസോഡുകളൊക്കെ കണ്ടപ്പോൾ എനിക്കുതോന്നിയത് അവരുടെ പ്ലാൻ കൈയിൽ നിന്ന് പോയതുപോലെയാണ്. അതെല്ലാം അവരുടെ ഡ്രാമയാണ്. എന്നെപ്പോലെ നേരെ ചിന്തിക്കുന്നവർക്ക് ഈ ഗെയിമിൽ തുടരാൻ സാധിക്കുമോയെന്ന് അറിയില്ല. ജാസ്മിന് വൃത്തിയില്ല. ഞാൻ ഒരുപാട് തവണ അവളോട് കുളിക്കാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കിച്ചൺ ടീമിലുണ്ടായിരിക്കുമ്പോൾ ജാസ്മിനോട് കുളിച്ചിട്ട് വരാൻ സ്‌നേഹത്തോടെ പറയുമായിരുന്നു.ശക്തമായ വാക്കുകളും നിലപാടും പറയുന്ന ഒരു കുട്ടിക്ക് ചെറിയ കാര്യം പറയുമ്പോൾ മനസിലാക്കേണ്ടതാണ്. ഞാനെന്തിനാണ് ജാസ്മിനെ പേടിക്കുന്നത്. ബിഗ്‌ബോസിലുളള ഒരാളെയും എനിക്ക് പേടിയില്ല. ഗബ്രിയെ വിട്ട് ജാസ്മിൻ ഒ​റ്റയ്ക്ക് ഗെയിമിൽ നിന്നാൽ അവൾ വിജയിക്കും. അത്ര കഴിവുളള ഒരു കുട്ടിയാണ്. ജാസ്മിനോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു’- യമുനാ റാണി പറഞ്ഞു.

More in Uncategorized

Trending

Recent

To Top