Connect with us

ബിഗ്‌ബോസിന്റെ രഹസ്യം പൊട്ടിച്ചു!! ജാസ്മിന്റെ ഉപ്പയെ ബേക്കറിയിൽ നിന്നും പൊക്കി ‘ആ സ്ത്രീ.. എല്ലാം പുറത്ത്

Bigg Boss

ബിഗ്‌ബോസിന്റെ രഹസ്യം പൊട്ടിച്ചു!! ജാസ്മിന്റെ ഉപ്പയെ ബേക്കറിയിൽ നിന്നും പൊക്കി ‘ആ സ്ത്രീ.. എല്ലാം പുറത്ത്

ബിഗ്‌ബോസിന്റെ രഹസ്യം പൊട്ടിച്ചു!! ജാസ്മിന്റെ ഉപ്പയെ ബേക്കറിയിൽ നിന്നും പൊക്കി ‘ആ സ്ത്രീ.. എല്ലാം പുറത്ത്

ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളത്തിലെ ആറാം സീസണിലെ ഏറ്റവും ശ്രദ്ധേയയായ മത്സരാർത്ഥിയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫർ. കൊല്ലം സ്വദേശിനിയായ ജാസ്മിൻ രണ്ടാഴ്ച കൊണ്ട് തന്നെ അകത്തും പുറത്തും ചർച്ച വിഷയമായി മാറി കഴിഞ്ഞു. സഹമത്സരാർത്ഥി ഗബ്രിയുമായുള്ള സൗഹൃദത്തെ തുടർന്ന് വിവാദത്തിലൂടെയാണ് ജാസ്മിൻ ഇപ്പോൾ കടന്നുപോകുന്നത്. ജാസ്മിൻ ജാഫറിന്റെ ഉപ്പയുടെ ഫോൺ കോളും അതിനുശേഷം ജാസ്മിനിലുണ്ടായ മാറ്റങ്ങളും. ജാസ്മിന്റെ വാപ്പ ആശുപത്രിയിലാണെന്നാണ് കൺഫഷൻ റൂമിൽ വെച്ച് ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞത്. കൺഫെഷൻ റൂമിൽ വിളിച്ച ജാസ്മിനോട് എങ്ങനെയുണ്ട് വീട് എന്നാണ് ബിഗ് ബോസ് ചോദിച്ചത്. കുഴപ്പമില്ലാതെ പോകുന്നുവെന്നാണ് അതിന് മറുപടിയായി ജാസ്മിൻ പറഞ്ഞത്. ഒറ്റയ്ക്ക് കളിക്കാൻ വേണ്ടിയല്ലേ വന്നതെന്നും ചോദിക്കുന്നുണ്ട് ബിഗ് ബോസ്. ഒറ്റക്കാണ് ബിഗ് ബോസ് കളിക്കുന്നത്. പിന്നെ നമുക്ക് ഒരാളടുത്ത് ഒരിത് കാണുമല്ലോയെന്നും ജാസ്മിൻ പറയുന്നു. ശേഷമാണ് ജാസ്മിന്റെ വാപ്പ ആശുപത്രിയിലാണ്. സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അറിയിക്കുന്നത്.

ശേഷം കൺഫെഷൻ റൂമിൽ നിന്നും തിരികെ എത്തിയ ജാസ്മിൻ വളരെ സൈലന്റായിരുന്നു. വാപ്പച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുവാ. വെള്ളിയാഴ്ച ഒപ്പറേഷനാണ്. ബ്ലോക്കിന്റെ പ്രശ്നമുണ്ടായിരുന്നു. അതാണ് സംസാരിച്ചത് എന്നാണ് ജാസ്മിൻ ഹൗസിലെ മറ്റുള്ളവരോട് പറഞ്ഞത്.

പക്ഷെ അച്ഛൻ ഇങ്ങനെയാരു അവസ്ഥയിൽ ആശുപത്രിയിൽ ഓപ്പറേഷൻ കാത്ത് കിടക്കുകയാണെന്ന് അറിഞ്ഞിട്ടും ജാസ്മിൻ പിന്നീട് ഒരിക്കൽ പോലും ഉപ്പയെ കുറിച്ച് ആകുലപ്പെടുകയോ അതുമായി ബന്ധപ്പെട്ടുള്ള വിഷമങ്ങൾ കാണിക്കുകയോ ചെയ്തില്ല. പകരം താനും ഗബ്രിയും തമ്മിലുള്ള സൗഹൃദം വീട്ടുകാർക്കും നാട്ടുകാർക്കും അത്ര ബോധിച്ചിട്ടില്ല. അതിനാൽ കുറച്ച് അകലം പാലിക്കണം എന്നുള്ള തരത്തിൽ ഗബ്രിക്ക് ഹിന്റ് കൊടുത്ത് സംസാരിക്കുക മാത്രമാണ് ചെയ്തത്. അതിനാൽ തന്നെ ലൈവും എപ്പിസോ‍ഡും കണ്ട പ്രേക്ഷകർക്ക് സംശയമായി. ജാസ്മിന് താക്കീത് നൽകാനായിരിക്കും ഉപ്പ വിളിച്ചത് അല്ലാതെ ആശുപത്രി കേസൊന്നുമല്ലെന്ന നിഗമനത്തിലാണ് ആരാധകർ. ആ ഊഹം ശരിവെക്കുന്ന രീതിയിൽ‌ ഒരു ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. യുട്യൂബിൽ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന സീക്രട്ട് ഏജന്റെന്ന സായിയാണ് ജാസ്മിന്റെ ഉപ്പയുടെ അസുഖവുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവിട്ടത്.

ജാസ്മിന്റെ നാട്ടുകാരിയായ സ്ത്രീയുടേതാണ് ശബ്ദരേഖ. ഹാർട്ടിന് ബ്ലോക്കുമായി ആശുപത്രിയിൽ ഓപ്പറേഷൻ കാത്തുകിടക്കുന്ന ഉപ്പയെ നാട്ടിലെ ബേക്കറിക്ക് സമീപം കണ്ടുവെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. തങ്ങൾ ഒരു അത്യാവശ്യത്തിനായി ടൗണിൽ പോയപ്പോഴാണ് അവിടെ ഒരു ബേക്കറിക്ക് സമീപം ജാസ്മിന്റെ ഉപ്പ മറ്റുള്ളവരുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടതെന്നാണ് സ്ത്രീ ശബ്ദരേഖയിൽ പറയുന്നത്.

മാത്രമല്ല ജാസ്മിന്റെ ഉപ്പ സംസാരിക്കുന്ന ഫോൺ കോൾ ബിഗ് ബോസ് ടീം ടെലികാസ്റ്റ് ചെയ്തിട്ടുമില്ല. സീസൺ ആറ് തുടങ്ങിയ ആദ്യത്തെ രണ്ട് ദിവസം ഭൂരിപക്ഷം ആരാധകർക്കും ബോധിച്ച ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. എന്നാൽ ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ ആരംഭിച്ചശേഷം ആരാധകർപോലും ഹേറ്റേഴ്സായി മാറി. ലവ് ട്രാക്ക് എന്ന രീതിയിലാണ് ഗബ്രിയുമായുള്ള സൗഹൃദം ഹൗസിൽ ജാസ്മിൻ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്.

എന്നാൽ ഉപ്പ ഫോൺ വിളിച്ച് തക്കീത് ചെയ്തതുകൊണ്ടാകാം ഇപ്പോൾ ജാസ്മിൻ ഗബ്രിയിൽ നിന്നും അകലം പാലിച്ചാണ് നടക്കുന്നത്. താൻ കമ്മിറ്റഡാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പൊട്ടിക്കരഞ്ഞിരുന്നു ജാസ്മിൻ. ഉച്ചത്തിൽ നിലവിളിച്ചായിരുന്നു ജാസ്മിൻ കരഞ്ഞത്. പിന്നാലെ എല്ലാവരും എത്തി ഇവരെ സമാധാനിപ്പിച്ചു. എന്നെ ഇനി വീണ്ടും വീണ്ടും പറയരുത്. ഞാൻ കാലുപിടിക്കാം. വേണമെങ്കിൽ ഞാൻ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്ത് ഇത്രയുമാക്കി. ഞാൻ കമ്മിറ്റഡാണ് ഗയ്സ്… ഞാനത് ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയില്ലായിരിക്കും.’ ‘ഞാൻ ആരെടുത്തും ഒന്നിനും വരില്ല’, എന്നാണ് കരഞ്ഞുകൊണ്ട് ജാസ്മിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ജാസ്മിനും ഗബ്രിയും കൈ കോർത്ത് നടന്നതിന്റെയും ഉമ്മ നൽകിയതിന്റെയും വീഡിയോകൾ വൈറലായിരുന്നു.

Continue Reading
You may also like...

More in Bigg Boss

Trending