Connect with us

ബിഗ്ഗ്‌ബോസ് വീട്ടിൽ ജാസ്മിന്റെ സീക്രട്ട് പൊട്ടിച്ച് സീക്രട്ട് ഏജന്‍റ് !! ഞെട്ടിച്ച് ബിഗ് ബോസിന്റെ താക്കീത്.. കട്ട കലിപ്പില്‍ പ്രേക്ഷകര്‍

Bigg Boss

ബിഗ്ഗ്‌ബോസ് വീട്ടിൽ ജാസ്മിന്റെ സീക്രട്ട് പൊട്ടിച്ച് സീക്രട്ട് ഏജന്‍റ് !! ഞെട്ടിച്ച് ബിഗ് ബോസിന്റെ താക്കീത്.. കട്ട കലിപ്പില്‍ പ്രേക്ഷകര്‍

ബിഗ്ഗ്‌ബോസ് വീട്ടിൽ ജാസ്മിന്റെ സീക്രട്ട് പൊട്ടിച്ച് സീക്രട്ട് ഏജന്‍റ് !! ഞെട്ടിച്ച് ബിഗ് ബോസിന്റെ താക്കീത്.. കട്ട കലിപ്പില്‍ പ്രേക്ഷകര്‍

ഇതുവരെ തണുപ്പൻ‌ മട്ടിൽ നീങ്ങിയിരുന്ന ബി​ഗ് ബോസ് മലയാളം സീസൺ ആറ് വൈൽഡ് കാർഡുകൾ വീട്ടിലേക്ക് കയറിയതോടെ വീണ്ടും ഉണർന്നു. ആറ് പേരാണ് ഹൗസിലേക്ക് കയറിയിരിക്കുന്നത്. ഇതുവരെ വീറും വാശിയും നിറഞ്ഞ ഒരു മത്സരം കാണാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല. അത് വരും ദിവസങ്ങളിൽ കാണാൻ കഴിയുമെന്നാണ് വൈൽഡ് കാർഡുകളുടെ ഹൗസിലെ പ്രകടനം കാണുമ്പോൾ മനസിലാകുന്നത്. ഒരു മാസത്തോളം പുറത്ത് നിന്ന് കളികണ്ട് അകത്തേക്ക് പ്രവേശിച്ചവരാണ് ആറ് വൈൽഡ് കാർഡുകളും.അതുകൊണ്ട് തന്നെ ഹൗസിൽ ഇപ്പോഴുള്ള മത്സരാർത്ഥികളുടെ ​ഗെയിം തിരിക്കാൻ ഇവർക്ക് നിഷ്പ്രയാസം സാധിക്കും. ഹൗസിലേക്ക് കയറിയ വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയാണ് സായ് കൃഷ്ണ. സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായിയുടെ ​ഗെയിം കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. എന്നാൽ ആദ്യ വരവിൽത്തന്നെ വലിയ നിരാശ മത്സരാർത്ഥി സമ്മാനിച്ചെന്ന് ഇന്നലെ തന്നെ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഏറെ ഹൈപ്പിലായിരുന്നു സീക്രട്ട് ഏജന്‍റിന്‍റെ വീട്ടിലേക്കുള്ള വരവ്. എന്നാൽ മോഹൻലാലിൻറെ ചോദ്യങ്ങൾക്കുള്ള മറുപടി മുതൽ തുടങ്ങി സായിയുടെ അടി പതറൽ.

ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥിയും ടാർഗെറ്റ് ചെയ്യുന്ന മത്സരാർത്ഥിയും ഒരാൾ. പല ചോദ്യങ്ങൾക്കുമുള്ള മറുപടി വളരെ അവ്യക്തം. ചുരുക്കത്തിൽ ആകെ കിളി പോയതുപോലെയായിരുന്നു സായിയുടെ ഉത്തരങ്ങളെല്ലാം. വീടിനുള്ളിൽ കയറിയിട്ടും സായി ആകെ കൺഫ്യൂസ്ഡ് ആയി നിൽക്കുന്നതുപോലെയാണ് തോന്നിയത്. അതിന് പിന്നാലെയാണ് ജാസ്മിന് പുറത്തെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകിയത്. പുറത്തെ അവരുടെ ഇമേജും ജാസ്മിന്‍റെ മാതാപിതാക്കളുടെ അഭിമുഖവും, വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വോയിസ് ക്ലിപ്പ് വരെ സീക്രട്ട് ഏജന്‍റ് ജാസ്മിനോട് പറഞ്ഞു. ബിഗ് ബോസ് വാണിങ് നൽകുന്നവരെ സായി ജാസ്മിനോട് വിശദമായി കാര്യങ്ങൾ സംസാരിച്ചു.

ഇത് പുറത്തും സായിയുടെ ഇമേജിന് സാരമായ കോട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവിധ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ചര്‍ച്ച വേദികളിലെ ചര്‍ച്ച. ആദ്യം തന്നെ സീക്രട്ട് ഏജന്‍റ് കുളമാക്കി എന്നാണ് പലരും പറയുന്നത്. നേരത്തെ ജാസ്മിന്‍റെ പിതാവ് ഫോള്‍ വിളിച്ച സംഭവത്തില്‍ ബിഗ് ബോസിനെ അടക്കം കുറ്റം പറഞ്ഞ് വീഡിയോ ചെയ്ത സായിയില്‍ നിന്നും ഇത്തരം ഒന്ന് പ്രതീക്ഷിച്ചില്ലെന്ന് പലരും പറയുന്നുണ്ട്. അതേ സമയം ഷോയില്‍ ഏറ്റവും സ്ട്രോങ്ങായവരെ ലക്ഷ്യം വയ്ക്കുന്ന സായി പുറത്തെ കാര്യങ്ങള്‍ പറഞ്ഞ് ശരിക്കും ജാസ്മിനെ തളര്‍ത്തിയതാണെന്നും അത് ഗെയിം പ്ലാനാണെന്നും ചില സീക്രട്ട് ഏജന്‍റ് ഫാന്‍സ് പറയുന്നത്. ഒപ്പം ഒരാഴ്ചയെങ്കിലും ബ്രീത്തിംഗ് സ്പേസ് കൊടുക്കണം സായിക്ക് എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും സായി ശക്തമായി തന്നെ വിമര്‍ശിക്കപ്പെടുന്നുണ്ട്. നേരത്തെ ജാസ്മിന്‍റെ പിതാവിന്‍റെ കോള്‍ വിവാദമായത് പോലെ ഇതിലും ബിഗ് ബോസ് ഇടപെടല്‍ ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

More in Bigg Boss

Trending