Connect with us

ബാഹുബലിയില്‍ ദേവസേനയായി വേഷമിട്ടതോടെ ജീവിതം മാറിമറിഞ്ഞു; പ്രതിഫലം കോടികള്‍!! വിവാഹം കഴിക്കാത്തതിന് കാരണം ഞെട്ടിക്കുന്നത്… ജീവിതത്തിൽ സംഭവിച്ച ആ വമ്പൻ രഹസ്യങ്ങൾ പുറത്ത്..

Malayalam

ബാഹുബലിയില്‍ ദേവസേനയായി വേഷമിട്ടതോടെ ജീവിതം മാറിമറിഞ്ഞു; പ്രതിഫലം കോടികള്‍!! വിവാഹം കഴിക്കാത്തതിന് കാരണം ഞെട്ടിക്കുന്നത്… ജീവിതത്തിൽ സംഭവിച്ച ആ വമ്പൻ രഹസ്യങ്ങൾ പുറത്ത്..

ബാഹുബലിയില്‍ ദേവസേനയായി വേഷമിട്ടതോടെ ജീവിതം മാറിമറിഞ്ഞു; പ്രതിഫലം കോടികള്‍!! വിവാഹം കഴിക്കാത്തതിന് കാരണം ഞെട്ടിക്കുന്നത്… ജീവിതത്തിൽ സംഭവിച്ച ആ വമ്പൻ രഹസ്യങ്ങൾ പുറത്ത്..

നടി അനുഷ്‌ക ഷെട്ടി ഇന്ന് ഇന്ത്യ മൊത്തം അറിയുന്ന ഒരു പാന്‍ ഇന്ത്യന്‍ താരമാണ്. തെലുങ്ക് സിനിമയിലെ സാധാരണ നായികയില്‍ നിന്ന് സൂപ്പര്‍ താര നായികയായും, പിന്നീട് സ്വന്തം കരുത്തില്‍ സിനിമകള്‍ വിജയിപ്പിക്കുകയും ചെയ്താണ് അനുഷ്‌ക മറ്റ് ഇന്‍സ്ട്രികളിലേക്ക് എത്തിയത്. തമിഴിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ബാഹുബലിയില്‍ ദേവസേനയായി വേഷമിട്ടതോടെയാണ് അനുഷ്‌ക പാന്‍ ഇന്ത്യന്‍ നായികയായി മാറിയത്. ഇപ്പോഴും താരമൂല്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയാണ് നടി. അതുകൊണ്ട് തന്നെ കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടാണ് നടി ഓരോ സിനിമയിലും അഭിനയിക്കുന്നതും. ഏറ്റവും പുതിയതായി അനുഷ്‌കയുടെ ആസ്തിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. 2005 ലാണ് അനുഷ്‌ക ഷെട്ടി സിനിമയിലേക്ക് നായികയായി അരേങ്ങറ്റം കുറിക്കുന്നത്

നാഗാര്‍ജുന നായകനായ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. ആദ്യ ചിത്രം വിജയിച്ചതോടെ നടിയുടെ കരിയറിന് വലിയ ഗുണം ചെയ്തു. ഒന്നിന് പുറകേ ഒന്നായി വലിയ സിനിമകള്‍ അനുഷ്‌കയെ തേടി എത്തി. 2006 ല്‍ മാധവനൊപ്പം രെണ്ടു എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചു. വേട്ടക്കാരന്‍, സിങ്കം സീരീസ്, വാനം, താണ്ഡവം, അലക്‌സ് പാണ്ഡ്യന്‍, ഇരണ്ടാം ഉലകം, ലിംഗ, സൈസ് സീറോ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. സിങ്കത്തിന്റ മൂന്ന് സിനിമകളും സൂര്യയുടെ നായികയായതോടെ വലിയ ജനപ്രീതി ലഭിച്ചു. അരുന്ധതി, രുദ്രമ്മദേവി, ബാഗമതി എന്നിങ്ങനെയുള്ള ഫിക്ഷന്‍ സിനിമകളായിരുന്നു അനുഷ്‌കയുടെ കരിയറിനെ ഉന്നതിയിലേക്ക് എത്തിച്ചത്. പിന്നീടാണ് തെലുങ്കില്‍ നിന്നും ബാഹുബലി പോലൊരു ബ്രഹ്മാണ്ഡ സിനിമ ലഭിക്കുന്നത്. ദേവസേന എന്ന നായിക വേഷത്തെ അവതരിപ്പിച്ച് നടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറി.

നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുഷ്‌ക ഷെട്ടിയുടെ ആസ്തി ഏകദേശം 100 കോടി രൂപ മുതല്‍ 130 കോടി വരെ വരുമെന്നാണ് സൂചന. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി മാത്രം ആറ് കോടിയോളം നടിയ്ക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൡ പറയുന്നത്. പരസ്യങ്ങളില്‍ അഭിനയിക്കാന്‍ 5 മുതല്‍ 3 കോടി വരെയും നടി വാങ്ങുന്നുണ്ട്. അങ്ങനെ പ്രതിവര്‍ഷം പന്ത്രണ്ട് കോടിയോളമാണ് അനുഷ്‌കയുടെ വരുമാനം. ഇതിന് പുറമേ നിരവധി പ്രൊപ്പര്‍ട്ടികളും നടിയുടെ പേരിലുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. 43കാരിയായ നടി അനുഷ്‌ക ഷെട്ടി ഇപ്പോഴും അവിവാഹിതയാണ്. മുന്‍പ് പലപ്പോഴായി നടി വിവാഹിതയായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇനിയും വിവാഹം കഴിച്ചിട്ടില്ല.

ബാഹുബലി റിലീസിനെത്തിയതിന് ശേഷം നടന്‍ പ്രഭാസിന്റെ പേരിനൊപ്പം നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി പോലെ ജീവിതത്തിലും ഒന്നിക്കണമെന്നായിരുന്നു ആരാധകരും ആവശ്യപ്പെട്ടത്. എന്നാല്‍ പ്രഭാസുമായി വെറും സൗഹൃദം മാത്രമേ ഉള്ളുവെന്നും ബാക്കിയൊക്കെ ഗോസിപ്പുകള്‍ മാത്രമാണെന്നും മുന്‍പൊരു അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും പ്രഭാസും അവിവാഹിതനായി നില്‍ക്കുന്നതിനാല്‍ താരങ്ങള്‍ക്ക് പരസ്പരം വിവാഹം കഴിച്ചൂടേ എന്ന ചോദ്യമാണ് ഉയരുന്നത്.

More in Malayalam

Trending