Uncategorized
ബാലയുമായി വിവാഹം. ഗോപിയുമായി പ്രണയം! ദാമ്പത്യ ജീവിതത്തിൽ ഞെട്ടിച്ച് ആ സംഭവങ്ങൾ- അമൃത സുരേഷ്
ബാലയുമായി വിവാഹം. ഗോപിയുമായി പ്രണയം! ദാമ്പത്യ ജീവിതത്തിൽ ഞെട്ടിച്ച് ആ സംഭവങ്ങൾ- അമൃത സുരേഷ്
സംഗീത റിയാലിറ്റി ഷോ യില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇന്ന് മലയാളത്തിലെ പിന്നണി ഗായികയായി വളര്‍ന്നിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ബിഗ് ബോസില്‍ പങ്കെടുക്കുകയും സിനിമയില്‍ അഭിനയിക്കാനുള്ള മുന്നൊരുക്കം എടുത്തതുമടക്കം കരിയറില്‍ ഉയരങ്ങളിലേക്കാണ് അമൃതയുടെ യാത്ര. എന്നാല്‍ അവിടുന്നും പിടിച്ച് താഴേക്കിടുന്നത് പലവിധത്തിലുള്ള ആരോപണങ്ങളാണ്. നടന്‍ ബാലയുമായിട്ടുണ്ടായിരുന്ന ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തിയത് മുതലാണ് അമൃതയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോഴും പ്രണയം പിരിഞ്ഞപ്പോഴുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ കടുത്ത ആക്രമണമാണ് താരം നേരിട്ടത്.
എന്നാൽ ഒരിക്കൽ പോലും ഈ രണ്ട് ബന്ധത്തിലും എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് താൻ ഇതിനെയെല്ലാം നേരിട്ടതെന്നോ അമൃത പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇതിനോടെല്ലാം പ്രതികരിക്കുകയാണ് താരം. തന്റെ മോശം സമയത്തെല്ലാം കുടുംബം ഒപ്പം നിന്നതാണ് തനിക്ക് കരുത്തായതെന്ന് അമൃത പറയുന്നു. ഞങ്ങൾ കുടുംബം ഒരു മരമാണ്. എന്ത് സംഭവിച്ചാലും അച്ഛനും അമ്മയും അഭിയും എന്റെ കൂടെയുണ്ട്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇതൊന്നും കാര്യമാക്കാതെ നമ്മൾ ഇരിക്കുമായിരിക്കും. എന്നാൽ മുൻതലമുറയിൽ പെട്ട അച്ഛനും അമ്മയുമൊക്കെ ഈ സമയത്തൊക്കെ വിഷമിച്ചിട്ടുണ്ട്. കമന്റ്സിലൊക്കെ വരുന്നത് വളർത്തുദോഷം എന്ന നിലയിലാണ്. നമ്മുടെ പ്രശ്നങ്ങളും നമ്മൾ അനുഭവിച്ചതും ജീവിതത്തിൽ കണ്ട കാര്യങ്ങളും ഞങ്ങൾ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.
ഞാൻ ഇനിയും പറയാൻ പോകുന്നില്ല. പക്ഷെ ഇതൊക്കെ ഏറ്റവും നന്നായി അറിയുന്നത് ഞങ്ങളുടെ കുടുംബത്തിന് മാത്രമാണ്. കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുളളത് ഞങ്ങൾ മാത്രമാണ്. മാതാപിതാക്കൾക്കറിയാം എന്താണ് നടന്നിട്ടുള്ളതെന്ന്. അപ്പോൾ കമന്‌റുകളൊക്കെ കാണുമ്പോൾ എന്റെ മകൾ ഇത്രേം അനുഭവിച്ചിട്ടും ആളുകൾ അവളെ കുറ്റപ്പെടുത്തുകയാണല്ലോയെന്ന ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. അച്ഛൻ മരിക്കണ സമയത്തൊക്കെ വളരെ വേദനിച്ചിട്ടുണ്ട്. പക്ഷെ നമ്മുക്ക് മുൻപോട്ട് പോയെ പറ്റുള്ളൂവെന്നും പറയുകയായിരുന്നു അമൃത.