Malayalam
ബാലഭാസ്കറിന്റെ കുടുംബവുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല- സ്റ്റീഫൻ ദേവസ്സി
ബാലഭാസ്കറിന്റെ കുടുംബവുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല- സ്റ്റീഫൻ ദേവസ്സി
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ മാറിയിട്ടില്ല. ഭർത്താവിന്റെയും മകളുടെയും മരണശേഷം ലക്ഷ്മി ഇന്നേവരെ പുറംലോകത്തേക്ക് വന്നിട്ടില്ല. ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസ്സിയാണ് ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് താരപത്നി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയങ്ങളിൽ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്. ഇപ്പോഴിതാ ബാലഭാസ്കറിനെയും ലക്ഷ്മിയേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബാലഭാസ്കറിന്റെ കുടുംബവുമായി ഇപ്പോൾ കണക്ഷൻ ഇല്ലെന്നാണ് സ്റ്റീഫൻ പറഞ്ഞത്. ബാലഭാസ്കാർ പോയതിന്റെ വിഷമം എനിക്ക് മാറിയിട്ടില്ല. ഇപ്പോഴും വിഷമമുണ്ട്.
അപകടവും മരണവും നടന്നശേഷം ഞാൻ ഡിപ്രസ്ഡായിരുന്നു കുറേനാൾ. എന്നും അവനെ പറ്റി ഞാൻ ആലോചിക്കും. മുറിച്ച് കളയാൻ പറ്റാത്തൊരു ബന്ധമാണത്. ഞങ്ങൾ തമ്മിൽ അപാരമായ അടുപ്പമൊന്നുമില്ല. മ്യൂസിക്കാണ് അടുപ്പിച്ചത്. കലാകാരന്മാർക്ക് അങ്ങനൊരു കുഴപ്പമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി കണക്ഷൻ ഇല്ലാതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു. അവർ തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളെയൊക്കെ കാണുമ്പോൾ വിഷമം വന്നാലോയെന്ന് കരുതി മനപൂർവം ഞങ്ങൾ ആരും കോൺടാക്റ്റ് ചെയ്യാറില്ല. അവർക്കും താൽപര്യമില്ലെന്ന് തോന്നുന്നു എന്നാണ് സ്റ്റീഫൻ ദേവസ്സി പറഞ്ഞത്. ബാലഭാസ്‌കർ വെന്റിലേറ്ററില്‍ അതീവഗുരുതരാവസ്ഥയില്‍ കിടക്കുന്ന സമയത്തും സ്റ്റീഫൻ കയറി കണ്ട് സംസാരിച്ചിരുന്നു. അതേ കുറിച്ച് മുമ്പൊരിക്കൽ സ്റ്റീഫൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. മനസിലായോ എന്ന ചോദ്യത്തോടെയാണ് ഞാന്‍ ബാലുവിനടുത്തേക്ക് ചെന്നത്.
ഇത്തരമൊരു അവസ്ഥയിലും അവനെന്നെ തിരിച്ചറിഞ്ഞുവെന്ന സന്തോഷം മനസിന് ആശ്വാസം നല്‍കി. കണ്ടുപോരാനുള്ള അനുവാദം മാത്രമാണ് ഡോക്ടര്‍മാര്‍ നല്‍കിയതെങ്കിലും സംസാരം ബാലുവില്‍ പുരോഗതി ഉണ്ടാക്കുന്നുവെന്ന വിശ്വാസത്തില്‍ 45 മിനിറ്റോളം സംസാരം തുടരാന്‍ അവര്‍ അനുവദിച്ചു. ഒന്നിച്ചവതരിപ്പിക്കേണ്ട സ്റ്റേജ് പരിപാടികളെക്കുറിച്ച് ബാലുവുമായി ഒരുപാട് സംസാരിച്ചു. അതുവരെ നിറഞ്ഞുനിന്ന എന്റെ സങ്കടങ്ങളെ മുഴുവന്‍ തുടച്ചുനീക്കാനുള്ള ശക്തി അവന്റെ ആ പ്രതികരണത്തിനുണ്ടായിരുന്നു എന്നാണ് സ്റ്റീഫൻ പറഞ്ഞത്.
