Connect with us

ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതി.. ഇന്‍ഡസ്ട്രിയില്‍ തനിക്ക് സംഭവിച്ചത്; തുറന്നു പറഞ്ഞു ജിഷിന്‍

Actor

ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതി.. ഇന്‍ഡസ്ട്രിയില്‍ തനിക്ക് സംഭവിച്ചത്; തുറന്നു പറഞ്ഞു ജിഷിന്‍

ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതി.. ഇന്‍ഡസ്ട്രിയില്‍ തനിക്ക് സംഭവിച്ചത്; തുറന്നു പറഞ്ഞു ജിഷിന്‍

കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിഷിന്‍ മോഹന്‍. നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമായി മാറിയ നടന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ജിഷിന്‍. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ജിഷിന്‍ മറയില്ലാതെ തുറന്നു പറയാറുണ്ട്. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ് ജിഷിന്‍ മോഹനും വരദയും. എന്നാൽ ഇരുവരും ഡിവോഴ്‌സായെന്ന് നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല ഈ ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒത്തിരി പാരകള്‍ ഉണ്ടെന്നും അത്തരത്തില്‍ നിരവധി തവണ അഭിനയിക്കാനുള്ള അവസരങ്ങള്‍ പോലും നഷ്ടപ്പെട്ടുവെന്നും പറയുകയാണ് താരം. ഈ വര്‍ഷം നല്ല തുടക്കമായിരുന്നു എന്ന് പറഞ്ഞാണ് നടന്‍ സംസാരിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ജിഷിന്‍ മുന്‍പും പറഞ്ഞിരുന്നു. ഞാന്‍ എല്ലാവരെയും ഭയങ്കരമായിട്ട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. പക്ഷേ എനിക്ക് ഇഷ്ടംപോലെ പാരകളുണ്ട്.

അത് പിന്നെ ഈ ഫീല്‍ഡില്‍ കുറച്ച് കൂടുതലായിരിക്കും. നമ്മള്‍ പുതിയതായി ഒരു വര്‍ക്ക് ചെയ്യാന്‍ പോവുകയാണെങ്കില്‍ അതിനെ പറ്റി ആരോടും പറയാന്‍ പാടില്ല. വര്‍ക്ക് ടെലികാസ്റ്റ് ആയാല്‍ മാത്രമേ മറ്റുള്ളവരോട് പറയാന്‍ പാടുള്ളു. ഇല്ലെങ്കില്‍ ആ അവസരം നഷ്ടപ്പെടും. അതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ടെലികാസ്റ്റ് ചെയ്യുന്നത് വരെ എനിക്കൊരു വര്‍ക്ക് കിട്ടിയെന്ന് വീട്ടില്‍ അമ്മയോട് പോലും വിളിച്ച് പറയാറില്ല. പണ്ടെനിക്കൊരു കഥാപാത്രം ഓക്കെയായിട്ട് ഞാനവിടെ ചെല്ലുമ്പോള്‍ എനിക്ക് പകരം വേറൊരാള്‍ അവിടെ നില്‍ക്കുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ നിനക്ക് പകരം വേറൊരാള്‍ ആയിട്ടോ എന്ന് പറഞ്ഞു. അതുപോലെ തന്നെ രാവിലെ ഷൂട്ടിന് വേണ്ടി വണ്ടിയില്‍ പോയി കൊണ്ടിരുന്നപ്പോള്‍ ലൊക്കേഷനില്‍ നിന്നും വിളിച്ചു. നീ തിരിച്ച് പോയിക്കോ. വേറെ ആളായി. അദ്ദേഹം സംവിധായകന്റെ സ്വന്തം ആളാണെന്നും പറഞ്ഞു. കുറച്ച് വര്‍ഷം മുന്‍പ് നടന്നൊരു സംഭവമാണെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കന്യാദാനത്തിലെ വേഷം നീ തന്നെ ചെയ്താലേ ശരിയാവുകയുള്ളുവെന്ന് പറഞ്ഞ് വിളിച്ച വേഷമാണ്. ആദ്യത്തെ അഞ്ചാറ് ഷെഡ്യൂളുകളില്‍ എനിക്ക് കാര്യമായ വര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.

ഒരു ദിവസത്തെ വര്‍ക്ക് മാത്രമേ ഉണ്ടാവുമായിരുന്നുള്ളു. കാരണം ഇത് വര്‍ക്കായി തുടങ്ങിയിട്ടില്ല. അത് കഴിഞ്ഞ് ട്രാക്ക് വന്നതിന് ശേഷം സ്പീഡായി. ബലാത്സംഗം, പീഡനം, വില്ലത്തരം ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആദ്യമേ ജിഷിനെ വിളിച്ചാല്‍ മതിയെന്ന് പറയാന്‍ തുടങ്ങി. അത്തരം വേഷങ്ങള്‍ ചെയ്യുന്നതിന് എനിക്കും കുഴപ്പമില്ലെന്ന് ജിഷിന്‍ പറയുന്നു. ഇതിനിടെ ബലാത്സംഗം ചെയ്യുന്നത് ഇഷ്ടമാണോന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ പിന്നെ ഞാന്‍ ദിവസവും നാലെണ്ണത്തിനെ വെച്ച് ചെയ്യുന്നതല്ലേ എന്നാണ് തമാശരൂപേണ നടന്‍ പറയുന്നത്.

More in Actor

Trending

Malayalam