Malayalam
പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം.. ബന്ധുവിൽ നിന്നും നേരിടേണ്ടി വന്നത്; ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല- തുറന്നു പറച്ചിലുമായി ശ്രുതി രജനികാന്ത്
പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം.. ബന്ധുവിൽ നിന്നും നേരിടേണ്ടി വന്നത്; ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല- തുറന്നു പറച്ചിലുമായി ശ്രുതി രജനികാന്ത്
ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സിനിമയിലും സജീവമാണ് ശ്രുതി. ഇപ്പോഴിതാ തനിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ബന്ധുവില്‍നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ‘‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാമെന്നും പറയുകയാണ് ശ്രുതി.
‘‘പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാൻ തന്നെ ഹാൻഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോൾ ഉപദ്രവിക്കാൻ വന്ന ആളെ ഞാൻ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങൾ നടന്നതിനാൽ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകിൽ പെട്ടന്നൊരാൾ വന്നു നിന്നാൽത്തന്നെ ശരീരം പ്രതികരിക്കും. എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നെ പുറകിൽ വന്നു പ്രാങ്ക് ചെയ്യരുതെന്ന്. കാരണം എന്റെ ആദ്യ പ്രതികരണം അടി ആയിരിക്കും. അന്നുതൊട്ട് എന്റെ ഇമോഷൻ ബാലൻസ് ചെയ്തുകൊണ്ടാണ് പോകുന്നത്.
പക്ഷേ അന്നത് സംഭവിച്ചപ്പോൾ ഞാൻ നിശ്ശബ്ദയായില്ല, പ്രതികരിച്ചു ബഹളം വച്ചു. കുട്ടികളും പേടിക്കരുത്, പ്രതികരിക്കണം. കൂടി വന്നാൽ എന്തുചെയ്യും? കൊല്ലുമായിരിക്കും. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്. ആ കുട്ടിയെ പ്രസവിക്കുകയും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ ‘‘അയാം സോറി’’ എന്ന് പറഞ്ഞ് എനിക്ക് അയാൾ മെസേജ് അയച്ചു. ‘‘ടേക്ക് കെയര്‍, ഓള്‍ ദ ബെസ്റ്റ്’’ എന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ കസിന്‍സില്‍ ഒരാളാണ് അത്. വേണമെങ്കിൽ അയാളെ തുറന്നു കാണിക്കാം. നമുക്ക് പല രീതിയിൽ ഇക്കാര്യത്തിൽ പ്രതികരിക്കാം. ഇപ്പോൾ അയാള്‍ക്ക് എന്റെ നിഴല് കാണുമ്പോൾ തന്നെ പേടിയാണ്. ആ ചെറിയ പ്രായത്തിലും എന്നെ പേടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനത് പറയുമോ എന്ന പേടി കാരണം എന്റെയോ എന്റെ അനിയത്തിമാരുടെയോ അടുത്ത് വരില്ല. അത്യാവശ്യമുള്ളവർക്കൊരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്. അയാള്‍ക്ക് പെണ്‍കുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. ആ ചിന്ത അയാളെ എന്നും വേട്ടയാടുമെന്നും ശ്രുതി പറയുകയാണ്..