Connect with us

പ്രൊഡ്യൂസറുടെ മുറിയുടെ അടുത്ത് തന്നെ എനിക്ക് ഒരു എസി റൂം അവർ തന്നു.. പേര് കേട്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് ഉറങ്ങികിടന്ന എന്നെ തടവി’- കൊല്ലം തുളസി

Uncategorized

പ്രൊഡ്യൂസറുടെ മുറിയുടെ അടുത്ത് തന്നെ എനിക്ക് ഒരു എസി റൂം അവർ തന്നു.. പേര് കേട്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് ഉറങ്ങികിടന്ന എന്നെ തടവി’- കൊല്ലം തുളസി

പ്രൊഡ്യൂസറുടെ മുറിയുടെ അടുത്ത് തന്നെ എനിക്ക് ഒരു എസി റൂം അവർ തന്നു.. പേര് കേട്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് ഉറങ്ങികിടന്ന എന്നെ തടവി’- കൊല്ലം തുളസി

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങളിലാണ് നടനെ പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്ന കൊല്ലം തുളസി അതിനിടെ അഭിനയ രം​ഗത്തേക്കും കടന്നു വരുകയായിരുന്നു. 1979ൽ ഇറങ്ങിയ മുഖ്യമന്ത്രി ആയിരുന്നു ആദ്യ സിനിമ. പിന്നീട് സൂപ്പർ താര ചിത്രങ്ങളടക്കം നിരവധി സിനിമകളിലാണ് നടൻ അഭിനയിച്ചത്. ലേലത്തിലെ പാപ്പി ഉൾപ്പടെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കൊല്ലം തുളസിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ‌ വ്യാപകമായി പ്രചരിക്കുന്നത് കുറച്ച് നാളുകൾക്ക് മുമ്പ് നടൻ കൊല്ലം തുളസി നടത്തിയ ചില വെളിപ്പെടുത്തലുകളാണ്.

പേര് കേട്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് തന്നോടും ഒരാൾ മോശമായി പെരുമാറിയെന്നാണ് കൊല്ലം തുളസി വൈറൽ വീഡിയോയിൽ‌‍ പറയുന്നത്. ഞാൻ ഒരു സിനിമയിൽ അഭിനയിക്കാൻ പോയിരുന്നു. ഞാൻ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഇറങ്ങിയപ്പോൾ തന്നെ എനിക്ക് ഭയങ്കര സ്വീകരണം. പൊഡക്ഷൻ എക്സിക്യൂട്ടിവ് വരുന്നു. പ്രൊഡ്യൂസർ അപ്പുറത്ത് നിൽക്കുന്നു. മാത്രമല്ല പ്രൊഡ്യൂസറുടെ മുറിയുടെ അടുത്ത് തന്നെ എനിക്ക് ഒരു എസി റൂം അവർ തന്നു. മാത്രമല്ല പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നോട് പറഞ്ഞു… പ്രൊഡ്യൂസർ ഇങ്ങോട്ട് വരും കതകടയ്ക്കരുതെന്ന്. എനിക്ക് അപ്പോൾ ഒന്നും മനസിലായില്ല. മാത്രമല്ല ദുഷ്ചിന്തകളും വന്നില്ല. അങ്ങനെ ശാപ്പാടെല്ലാം കഴിഞ്ഞ് രണ്ട് പെ​​ഗും അടിച്ചു. അത്രയും നേരം യാത്ര ചെയ്ത് വന്നതിന്റെ ക്ഷീണമുണ്ടായിരുന്നു.

അങ്ങനെ ഞാൻ ഉറങ്ങാൻ കിടന്നു. പകുതി ഉറക്കമായപ്പോൾ ആരോ കതക് തുറന്ന് അകത്തേക്ക് വന്നു. ഞാൻ ചരിഞ്ഞ് കിടക്കുകയായിരുന്നു. എന്റെ അടുത്തേക്ക് അയാൾ വന്നു. ശേഷം അവിടെ ഇരുന്ന് എന്നെ പതുക്കെ തടവാൻ തുടങ്ങി. അതിനിടയിൽ അങ്ങേർക്ക് പിടികിട്ടി കിടക്കുന്നത് പെണ്ണല്ലെന്ന്. അങ്ങേർ ഉടനെ ലൈറ്റ് ഇട്ടു. ആരെടായെന്ന് ചോദിച്ചു. ഞാൻ എന്റെ പേര് പറഞ്ഞു കൊല്ലം തുളസിയെന്ന്. നീയാണോ കൊല്ലം തുളസി എന്നാണ് അങ്ങേര് എന്നോട് തിരിച്ച് ചോദിച്ചത്. പിന്നെയാണ് ഞാൻ മനസിലാക്കിയത് കൊല്ലം തുളസി പെണ്ണാണ്, നടിയാണ് എന്നൊക്കെ തെറ്റിദ്ധരിച്ചാണ് ഇങ്ങേര് എനിക്ക് എസി റൂമൊക്കെ അഡ്ജസ്റ്റാക്കി തന്നതെന്ന് എന്നാണ് കൊല്ലം തുളസി പറഞ്ഞത്.

വീഡിയോ വൈറലായതോടെ ട്രോളുകളും മീമുകളും കമന്റുകളും നിറഞ്ഞു. മുറിയിൽ തുളസിയുണ്ടെന്ന് പറഞ്ഞിട്ടുണ്ടാവും. മുഴുവൻ പേര് പറഞ്ഞ് കാണില്ല, പേര് കേട്ടാൽ മതി ചാടി വീഴും, സംഗതി കൊല്ലം തുളസിയുടെ കഥ കോമഡിയായിട്ടുണ്ടേലും ഇതുപോലെ വന്നുപെട്ട സ്ത്രീകൾ കന്നുപോയൊരു അവസ്ഥ ഓർക്കാൻ കഴിയുന്നില്ല, ഇത് ഇങ്ങേര് പണ്ടേ പറഞ്ഞതാ… അന്ന് പക്ഷെ എല്ലാരും ഒരു തമാശയായി എടുത്തു എന്നാൽ കഴിഞ്ഞ ദിവസം ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടു എന്നെല്ലാമാണ് കമന്റുകൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമാ ലോകവും അമ്മ സംഘടനയുമാണ് എങ്ങും ചർച്ചാ വിഷയം. കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയുടെ ഭാ​ഗമായിട്ടുള്ള ചില താരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ള കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ സത്യമാണെന്ന് ശരിവെക്കുന്ന തരത്തിലുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നുണ്ടെന്നും അഭിനയിക്കാൻ രക്ഷിതാക്കൾ ഒപ്പം പോവേണ്ടി വരുന്നുവെന്നും ആളുകൾ മുറിയുടെ വാതിലുകളിൽ മുട്ടുന്നത് പതിവാണെന്നും ഹേമ കമ്മീഷനിലെ മൊഴികളിൽ വ്യക്തമാവുന്നു.

2019 ഡിസംബര്‍ 31നാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. ഇന്ന് കോംപ്രമൈസ്, അഡ്ജസ്റ്റ്മെന്റ് എന്നീ വാക്കുകൾ മലയാള സിനിമയിൽ‌ സാധാരണമാണെന്നും കാസ്റ്റിങ് കൗച്ച് മുമ്പും സിനിമയിൽ ഉണ്ടായിരുന്നുവന്നും നടി ശാരദ വെളിപ്പെടുത്തുന്നു.

Continue Reading
You may also like...

More in Uncategorized

Trending